27 April Saturday

ഷവോമി റെഡ്‌മി നോട്ട് 7എസ് ഇന്നിറങ്ങും; 48 മെഗാപിക്‌സല്‍ ക്യാമറ

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

ഇന്ത്യയില്‍ വന്‍ വിജയമായ സ്‌മാർട്ട്‌ഫോണാണ്‌വോമി റെഡ്‌മി നോട്ട് 7 പ്രോ. ഇതിനകം 20 ലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞതായാണ് വിവരം. ഇപ്പോഴിതാ റെഡ്മി നോട്ട് 7 പരമ്പരയിലേക്ക് പുതിയ അംഗം കൂടി എത്തുന്നു. റെഡ്‌മി നോട്ട് 7എസ്. 

ഇതേ കുറിച്ച് ട്വീറ്റ് ചെയ്ത ഷാവോമി ഗ്ലോബൽ വൈസ് പ്രസിഡന്റും എംഡിയുമായ മനുകുമാര്‍ ജെയ്ന്‍ പറയുന്നത് ഇത് പുതിയ സൂപ്പര്‍ റെഡ്‌മി നോട്ട് ഫോണ്‍ ആണെന്നാണ്. ഫോണില്‍ 48 മെഗാപിക്‌സല്‍ ക്യാമറയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മേയ് 20 നാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. റെഡ്മി നോട്ട് 7 എസിന്റെ 48 മെഗാപിക്‌സല്‍ ക്യാമറയില്‍ ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ചിത്രവും മനുകുമാര്‍ ജെയിന്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. നേരത്തെ റെഡ്മി നോട്ട് 7 ന്റെ ചൈനീസ് പതിപ്പ് ഇതുപോലെ ബഹിരാകാശത്തേക്ക് അയച്ച് ചിത്രങ്ങള്‍ എടുത്തിരുന്നു.

35 കിലോമീറ്റര്‍ ഉയരത്തിലേക്ക് അയച്ച ഫോണ്‍ -58 ഡിഗ്രി താപനില തരണം ചെയ്തു തിരിച്ചെത്തി. ഇതേ പരീക്ഷണം തന്നെ റെഡ്‌മി നോട്ട് 7 എസ് ഫോണ്‍ ഉപയോഗിച്ചും ഷാവോമി ചെയ്തിട്ടുണ്ടാവണം.

ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഷാവോമി പുറത്തുവിട്ടിട്ടില്ല. എന്തായാലും റെഡ്‌മി നോട്ട് 7 പരമ്പരയിലേക്ക് കടിലൻ ഒരംഗം കൂടി എത്തുകയാണെന്ന് ഉറപ്പ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top