08 May Wednesday

ടെക്കികള്‍ക്ക് ജോലി തേടാന്‍ ഗീക്ക്ട്രസ്റ്റ്

നിഖില്‍ നാരായണന്‍Updated: Thursday Sep 28, 2017

ഒരു പ്രോഗ്രാമര്‍ക്ക് ് തനിക്ക് കോഡ് നന്നായി എഴുതാന്‍കഴിയുമെന്നത് തന്റെ റെസ്യൂംവഴി തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇത്തരം ജോലികള്‍ക്കെല്ലാം റെസ്യൂം തെരഞ്ഞെടുത്തശേഷം നിങ്ങളെ തേടുന്ന കമ്പനി കോഡ് എഴുത്തു പരീക്ഷയും അഭിമുഖവുമൊക്കെ നടത്താറാണ് പതിവ്. ഇത്തരത്തില്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ സംഭവിക്കുന്നത് എന്തെന്നാല്‍ അവരുടെ യഥാര്‍ഥ കഴിവ് അളക്കാതെ, അവര്‍ റെസ്യൂമില്‍ എഴുതിയതുവച്ച് ഷോട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നു. നന്നായി കോഡ് എഴുതുന്ന ഒരാള്‍, തന്റെ റെസ്യൂം ഉണ്ടാക്കുന്നതില്‍ ഉഴപ്പിയാല്‍ അഭിമുഖം, കോഡ് എഴുത്ത് എന്നൊക്കെയുള്ള സ്റ്റേജില്‍ എത്തുകകൂടിയില്ല.

ഈയൊരു പ്രശ്നത്തിന് പരിഹാരം കാണാനാണ് geektrust ശ്രമിക്കുന്നത്. കൃഷ്ണന്‍ നായര്‍, ധനുഷ് ഗോപിനാഥ്, സ്നേഹ ജെയിന്‍ എന്നിവര്‍ തുടങ്ങിയ ഗീക്ട്രസ്റ്റില്‍ നിങ്ങള്‍ ജോലിതേടാന്‍ സാധാരണ പോര്‍ട്ടലുകളില്‍ ചെയ്യുന്നപോലെ പ്രൊഫൈല്‍ ഉണ്ടാക്കിവയ്ക്കുകയല്ല വേണ്ടത്. മറിച്ച് അവിടെ ലഭ്യമാക്കിയ പ്രോഗ്രാമിങ് സംബന്ധന്ധമായ പ്രോബ്ളം’ സോള്‍വ്ചെയ്യുകയാണ് വേണ്ടത്. പ്രോബ്ളം സോള്‍വ്ചെയ്താല്‍ ഗീക്ട്രസ്റ്റ് നിങ്ങള്‍ക്ക് ഇന്റര്‍വ്യൂകോള്‍ സംഘടിപ്പിച്ചുതരും. എന്തെളുപ്പം അല്ലെ? അതായത് സാധാരണ ഒരു കമ്പനിയില്‍ അപേക്ഷിച്ചാല്‍ രണ്ടാമത്തെയൊ അല്ലെങ്കില്‍ മൂന്നാമത്തെയോ സ്റ്റേജില്‍ നിങ്ങളുടെ മുന്നിലെത്തുന്ന ഇത്തരം ‘പ്രോബ്ളം’ആദ്യംതന്നെ ഇങ്ങെത്തുന്നു. നിങ്ങള്‍ ഇത്തരത്തില്‍ പ്രോബ്ളം സോള്‍വ്ചെയ്ത് നിങ്ങളുടെ കഴിവു തെളിയിച്ചശേഷമാണ് അടുത്ത സ്റ്റേജിലേക്കു പോകുന്നത്. അതുകൊണ്ട്നിങ്ങള്‍ക്ക് കോഡിങ്വിവരം ഉണ്ടോ എന്ന് ആരോടും തെളിയിക്കേണ്ടിവരില്ല.

ഗീക്ട്രസ്റ്റില്‍ ലഭ്യമായ ജോലികള്‍ മിക്കതും ഇന്ത്യയിലെയും വിദേശത്തെയും സ്റ്റാര്‍ട്ടപ്പുകളിലാണ്. നിങ്ങളുടെ കോഡിങ് അനുഭവസമ്പത്ത് തെളിയിക്കാന്‍ ഗിറ്റ് ഹബ് അക്കൌണ്ട് ഇതുമായി ബന്ധിപ്പിക്കാനുള്ള സൌകര്യമുണ്ട്. അതാകുമ്പോള്‍ ഇവിടെയുള്ള പ്രോബ്ളം സോള്‍വ്ചെയ്ത് മാത്രമല്ല, നിങ്ങളുടെ സ്വന്തം പ്രോജക്ടുകള്‍ കാണിച്ചും നിങ്ങള്‍ക്ക് കമ്പനികളെ നിങ്ങളിലേക്ക് ആകര്‍ഷിക്കാന്‍സാധിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമല്ല, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ കമ്പനിയിലേക്ക് മിടുക്കന്മാരെയും മിടുക്കികളെയും കണ്ടെത്താനും ഗീക്ട്രസ്റ്റ് വളരെയധികം ഉപയോഗമുള്ള സേവനമാണ്.
അപ്പോള്‍ ഞാന്‍ കോഡിങ് പുലിയാണ്, പക്ഷെ എക്സ്പീരിയന്‍സ് ഇല്ലാത്തതിനാലാണ് ജോലി കിട്ടാത്തത് എന്നൊക്കെ തട്ടിവിടുന്നത് നിര്‍ത്തി, ഇന്നുതന്നെ വു: https://www.geektrust.in ചെന്ന് ഒരു ഉഗ്രന്‍ ജോലി സംഘടിപ്പിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top