26 April Friday

ഇ-മെയില്‍ തിരിച്ചുവിളിക്കാമോ?

നിഖില്‍ നാരായണന്‍Updated: Friday Apr 28, 2017

പറഞ്ഞ വാക്കും കൈവിട്ട ആയുധവും പോലെ അയച്ച ഇ-മെയിലും തിരിച്ചെടുക്കാന്‍ പറ്റില്ലെന്നാണല്ലോ ‘പഴമൊഴി. മെയിലുകള്‍ അയക്കുമ്പോള്‍ പലതരത്തിലുള്ള അബദ്ധങ്ങള്‍ പറ്റാറുണ്ട്. പ്രധാനപ്പെട്ട മെയിലുകളില്‍ അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയാല്‍ ജോലി കിട്ടാതിരിക്കാനുള്ള സാധ്യതവരെ ഉണ്ട്. ഒരു വ്യക്തിക്ക് അയക്കേണ്ട മെയില്‍ മറ്റൊരു വ്യക്തിക്ക് അയക്കുന്നതും പറ്റാവുന്ന അബദ്ധമാണ്. മനസ്സമാധാനവും, മാനവും, ജോലിയും ഒക്കെ നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കുകതന്നെ വേണം. പക്ഷെ മെയില്‍ എങ്ങനെ തിരിച്ചുവിളിക്കും?

നിങ്ങള്‍ മൈക്രോസോഫ്റ്റ് എക്സ്ചേഞ്ചും ഔട്ട്ലുക്കും ഒക്കെ ഉപയോഗിക്കുന്നുവെങ്കില്‍ അതിനുള്ളില്‍ recall എന്നൊരു ഓപ്ഷന്‍ നിങ്ങള്‍ ശ്രദ്ധിച്ചുകാണും. നമ്മളില്‍ പലരും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജി-മെയിലില്‍ ഈ സൂത്രം ഉണ്ടോ? ഉണ്ടല്ലോ! ഒരുപക്ഷെ നിങ്ങള്‍ ശ്രദ്ധിച്ചുപോലും കാണില്ലെ ന്നെയുള്ളു.

ജി-മെയിലില്‍ ലോഗിന്‍ചെയ്തശേഷം, വലത്തെ മൂലയ്ക്ക് മുകളില്‍ ഒരു ഗിയര്‍ രൂപത്തിലുള്ള ഐക്കണ്‍ കാണാം. അത് ക്ളിക് ചെയ്ത് സെറ്റിങ്സില്‍ പോവുക. എന്നിട്ട് General എന്ന ടാബിനുള്ളില്‍ Undo Send എന്നത് കണ്ടോ? അതില്‍ Enable Undo Send എന്നതിനെതിരെ “ശരി” ഇടുക. എന്നിട്ട് എത്ര നേരംവരെ നിങ്ങള്‍ അയച്ച മെയില്‍ തിരിച്ചുവിളിക്കാനുള്ള അവസ്ഥയില്‍ വയ്ക്കണം എന്നുള്ളതില്‍നിന്ന് സമയം തെരഞ്ഞെടുക്കുക. 30 സെക്കന്‍ഡ്വരെ ആകാം ഇത്. അതായത് നിങ്ങള്‍ ഇത് തെരഞ്ഞെടുത്താല്‍, ഓരോ മെയിലും അയച്ചശേഷം 30 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ക്ക് അയച്ച മെയില്‍ തിരിച്ചു വിളിക്കാം! ഇത്രയും ചെയ്തശേഷം, ആ പേജില്‍ താഴെയുള്ള “Save” ഉപയോഗിച്ച് ഈ മാറ്റങ്ങള്‍ സേവ് ചെയ്യുക. സംഭവം റെഡി. മെയില്‍ അയച്ചശേഷം ഇന്‍ബോക്സിന്റെ മുകളില്‍ “Undo” എന്ന ലിങ്കില്‍ ക്ളിക് ചെയ്താല്‍, അയച്ച മെയില്‍ തിരിച്ചുവരും.

ഇനി ജി-മെയിലില്‍ മെയില്‍ അയച്ചിട്ട് അയ്യോ പറ്റിപ്പോയി എന്ന് തോന്നുകയോ, അങ്ങേതലയ്ക്കലെ വ്യക്തിക്ക് മാപ്പ് അയക്കുകയും ഒന്നും വേണ്ടിവരില്ല. ഈ 30 സെക്കന്‍ഡ് ലൈഫ് ലൈന്‍ ഓരോ ജി-മെയില്‍ ഉപയോക്താവും ഉപയോഗിക്കേണ്ട ഒന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top