27 April Saturday

ഇനി ഗൂഗിള്‍ ഡോക്സ് പറഞ്ഞാല്‍ കേള്‍ക്കും

നിഖില്‍ നാരായണന്‍Updated: Thursday Mar 3, 2016

നിങ്ങള്‍ ഒരു കാര്യം എഴുതുകയാണെന്നു വയ്ക്കുക. അല്ലെങ്കില്‍ കുറേപ്പേര്‍ ചേര്‍ന്ന് എന്തെങ്കിലും എഴുതുന്നു എന്നിരിക്കുക. ഒരുമിച്ച് ഒരു ഡോക്യുമെന്റ് ഉണ്ടാക്കാനും പങ്കുവയ്ക്കാനും ഒക്കെ നിങ്ങള്‍ക്ക് ഗൂഗിള്‍ ഡോക്സ് (docs.google.com) ഉപയോഗിക്കാം. ഇതു നിങ്ങള്‍ക്ക് അറിയാവുന്ന കാര്യം.

കുറച്ചു മാസങ്ങള്‍ക്കു മുമ്പെ ടൈപ്പ്ചെയ്യാന്‍ ശബ്ദവും ഉപയോഗിക്കാമെന്ന നിലയിലേക്ക് ഡോക്സ് എത്തി. അതായത് നിങ്ങള്‍ ടൈപ്പ്ചെയ്യുകയേ വേണ്ട. ഡോക്സില്‍ ഓഡിയോ ഓപ്ഷന്‍ എനേബിള്‍ ചെയ്ത്, സംസാരിച്ചാല്‍ നിങ്ങളുടെ ശബ്ദം അക്ഷരങ്ങളായി മാറും.

മീറ്റിങ്ങില്‍ നിങ്ങള്‍ സംസാരിക്കുന്നതൊക്കെ ഈ വിദ്യ ഉപയോഗിച്ച് ടെക്സ്റ്റ് ആക്കാവുന്നതേയുള്ളു. മീറ്റിങ്ങിനുശേഷം അതില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് അയക്കുകയുംചെയ്യാം.
കഴിഞ്ഞയാഴ്ച ഗൂഗിള്‍ ഡോക്സ് ഒരുപടികൂടി മുന്നിലേക്കുപോയി. ഇനി നിങ്ങള്‍ക്ക് ഡോക്സിലെ എഡിറ്റ്, കോപ്പി, പേസ്റ്റ് പോലെയുള്ള കമാന്‍ഡുകള്‍ ശബ്ദം ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളു.
ടൂള്‍സില്‍ വോയ്സ് ടൈപ്പിങ് എന്നത് സെലക്ട്ചെയ്തുവേണം ഗൂഗിളിനെക്കൊണ്ട് നിങ്ങള്‍ പറയുന്നത് കേള്‍പ്പിക്കാന്‍.എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നത് അറിയാന്‍
ഈ ലിങ്ക് സന്ദര്‍ശിക്കുക.
https://support.google.com/docs/answer/4492226


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top