27 April Saturday

പണമയക്കാനും ഇനി വാട്സാപ്പ്

നിഖില്‍ നാരായണന്‍Updated: Thursday Feb 15, 2018


ജീവിതത്തിന്റെ വലിയൊരു ഭാഗമാണ് ഇന്ന് വാട്സ് ആപ്. രാവിലെ വാട്സ് ആപ്പിലൂടെ ഗുഡ് മോണിങ്ങില്‍ തുടങ്ങി രാത്രി ഗുഡ് നൈറ്റില്‍ അവസാനിക്കുന്നതാണ് നമ്മുടെ ആപ് ജീവിതം.

ഫോട്ടോകള്‍ കൈമാറാനും അത്യാവശ്യം സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ചെയ്ത് അയക്കാനും നമുക്ക് വാട്സ് ആപ് വേണം. വോയ്സ് കോളുകളും വീഡിയോ കോളുകളും ഒക്കെ ചെയ്യാന്‍ നമ്മുടെ പ്രിയപ്പെട്ട ആപ് വാട്സ് ആപ്പാണ്. ചങ്ങാതികളുമായും മറ്റും ഇടപെടുമ്പോള്‍ മുകളില്‍പ്പറഞ്ഞ ഫോട്ടോകളും, കോളുകളും ഒക്കെ കൂടാതെ നമ്മള്‍ കൈമാറ്റംചെയ്യുന്ന ഒന്നാണ് പണം. കൂട്ടുകാരുമായി ഒത്തുചേരാനുള്ള പ്ളാന്‍ വാട്സ് ആപ്പില്‍ ഉണ്ടാക്കുന്നു. കണ്ടുമുട്ടിയതിന്റെ ചിത്രങ്ങള്‍ വാട്സ് ആപ്പിലൂടെ കൈമാറുന്നു. പക്ഷെ ചെലവായ പണം സെറ്റില്‍ചെയ്യാന്‍ മറ്റുള്ള ആപ്പുകളും ക്യാഷും ഉപയോഗിക്കുന്നു. ഇതിനുകൂടെ വാട്സ് ആപ്എന്തുകൊണ്ട് സൌകര്യമൊരുക്കുന്നില്ല എന്ന് വിചാരിച്ചിട്ടില്ലേ? എങ്കില്‍ അതിനൊരു ഉത്തരം തയ്യാര്‍. ഇനി നിങ്ങള്‍ക്ക് ഇന്ത്യയിലെ ബാങ്കുകളിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്ന നമ്പറുകളിലേക്ക് ഇനി പണമയക്കാം.

യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (ഡജക) അധിഷ്ഠിത ആപ്പുകളായ ‘ഭിം, ഫോണ്‍പേ, ഗൂഗിള്‍ തേസ് അല്ലെങ്കില്‍ ബാങ്കുകളുടെ യുപിഐ ആപ്പുകള്‍—ഇവയില്‍ ഏതെങ്കിലുമൊക്കെ ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്‍ സംഭവം വളരെ ലളിതമാണ്. വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് പ്ളേ/ആപ്പില്‍ സ്റ്റോറില്‍നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക. എന്നിട്ട് വാട്സ് ആപ് തുറന്നാല്‍ കാണുന്ന മുകളിലെ വലത്തെ അറ്റത്തെ മൂന്ന് കുത്തുകളുള്ള മെനുവില്‍ ക്ളിക്കുക. അതില്‍ ജമ്യാലി എന്ന് ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ അതില്‍ ക്ളിക്ക്ചെയ്ത്, നിങ്ങളുടെ ബാങ്കും അക്കൌണ്ടും തെരഞ്ഞെടുത്ത് സെറ്റപ്പ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് വാട്സ് ആപ്് പേമെന്റ് ആക്ടിവേറ്റ് ചെയ്ത ആര്‍ക്കും പണമയക്കാം, ഫയലും ഫോട്ടോകളും അയക്കുന്ന അത്രയും എളുപ്പത്തില്‍.

ഇനി നിങ്ങള്‍ ഇതുവരെ ഒരു യുപിഐ ആപ്പും ഉപയോഗിക്കാത്ത ആളാണെങ്കില്‍, ഒരു അധികപടികൂടിയുണ്ട്. മുകളില്‍ പറഞ്ഞപോലെ നിങ്ങള്‍ ബാങ്കും, അക്കൌണ്ടും തെഞ്ഞെടുക്കുമ്പോള്‍ ഒരുപടികൂടി സെറ്റ്ചെയ്യേണ്ടിവരും. ഇതാണ് ആ അക്കൌണ്ടിന്റെ യുപിഐ പിന്‍. ഏത് യുപിഐ ആപ്പിലും ആ അക്കൌണ്ട് ഉപയോഗിക്കുമ്പോള്‍ ഈ പിന്‍ ആവശ്യംവരും.

സെറ്റിങ്സില്‍ ചെന്നുനോക്കിയപ്പോള്‍ പേമെന്റ്സ് ഓപ്ഷന്‍ കാണാനില്ലേ? ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമായിട്ടില്ല. ഈ ഫീച്ചര്‍ ലഭ്യമായ ഒരു വ്യക്തി നിങ്ങള്‍ക്ക് പണമയക്കാന്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് പേമെന്റ്സ് എന്ന ഓപ്ഷന്‍ ആക്ടിവേറ്റ് ആകും.അതുകൊണ്ട് ധൃതി വേണ്ട അടുത്തുതന്നെ നിങ്ങളുടെ വാട്സ് ആപ്പിലും ഈ സംവിധാനം വരും.

നമുക്ക് സുപരിചിതമായ എന്‍ഇഎഫ്ടി എന്ന ഓണ്‍ലൈന്‍ ബാങ്ക് ട്രാന്‍സ്ഫറിന്റെ അടുത്തതലമാണ് യുപിഐ എന്ന സാങ്കേതികവിദ്യ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉപയോഗമാണ് വാട്സ് ആപ് പേമെന്റ്സ്. ഇന്ത്യയില്‍ 20 കോടി ഉപയോക്തളുള്ള വാട്സ് ആപ് ഈ സേവനം ലഭ്യമാക്കിയതോടുകൂടി പണമിടപാട് സുഗമമാക്കാന്‍ നമ്മുടെ അവതരിച്ച ആപ്പുകള്‍ക്ക് തിരിച്ചടിയുണ്ടാകാന്‍ ഇടയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top