08 May Wednesday

ചിത്രം വായിക്കാനും ഗൂഗിൾ ഫോട്ടോസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

സ്‌മാർട്ട്‌ഫോണിലെ ചിത്രങ്ങൾ മികച്ച രീതിയിൽ ചിട്ടപ്പെടുത്തിവയ്‌ക്കുന്ന ഗൂഗിൾ ഫോട്ടോസ്‌ ഉപയോക്താക്കൾക്കായി മികച്ചൊരു സൗകര്യമൊരുക്കുന്നു. ഫോണിൽ എടുക്കുന്ന ചിത്രങ്ങളിൽ പതിയുന്ന വാക്യങ്ങൾ സെർച്ച്‌ ചെയ്‌ത്‌ കണ്ടെത്താനുള്ള സൗകര്യം നിർമിതബുദ്ധി ഉപയോഗിച്ചാണ്‌ ഗൂഗിൾ അവതരിപ്പിക്കുന്നത്‌. ഗൂഗിൾ ഫോട്ടോസ്‌ ആപ്പിലെ സെർച്ച്‌ ബാറിൽ വാക്യം സെർച്ച്‌ ചെയ്യാനുള്ള ഓപ്‌ഷൻ നൽകിയാൽ ആ വാക്യം പതിഞ്ഞ ചിത്രങ്ങൾ ഗൂഗിൾ ഫോട്ടോസ് കാണിച്ചുതരും.

ചിത്രത്തിലെ വാക്യങ്ങൾ ലെൻസ്‌ ബട്ടണിലൂടെ  കോപ്പി ചെയ്‌ത്‌ ഡോക്യുമെന്റായി സേവ്‌ ചെയ്യാനുമാകും. ഒപ്‌റ്റിക്കൽ ക്യാരക്ടർ റെക്കഗ്‌നിഷൻ അഥവാ ഒസിആർ എന്ന സംവിധാനമാണ്‌ ഗൂഗിൾ ഇതിനായി ഉപയോഗിക്കുക. നിലവിൽ ചില ആൻഡ്രോയിഡ്‌ ഉപകരണങ്ങളിൽമാത്രം ലഭിക്കുന്ന ഈ സൗകര്യം എല്ലാ ആൻഡ്രോയിഡ്‌,  ഐഒഎസ്‌ ഫോണുകളിലും   ലഭ്യമാക്കുമെന്ന്‌  ഗൂഗിൾ ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top