26 April Friday

ക്രോമിൽ പാസ‌്‌വേഡ‌് സേവ‌് ചെയ‌്തോ? പണികിട്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

മൂന്നുകോടിയിലേറെ പേർ ഉപയോഗിക്കുന്ന ഗൂഗിൾ ക്രോമിലെ വൻ സുരക്ഷാ വീഴ്ച കണ്ടെത്തി. സൈബർ സുരക്ഷാ വിദഗ്ധനായ എല്ലിയട്ട് തോംസന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണമാണ് ക്രോമിലെ സുരക്ഷാ വീഴ്ച വെളിച്ചത്തുകൊണ്ടുവന്നത‌്. ഹാക്കർമാർക്ക്  ഇന്റർനെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ കഴിയുന്ന  വീഴ്ചയാണ‌് കണ്ടെത്തിയത‌്. 

ബ്രൗസറിൽ സേവ് ചെയ്ത പാസ്‌വേഡുകൾ മോഷ്ടിക്കാനും വെബ് കാം പ്രവർത്തിക്കാനും ഹാക്കർമാർക്ക‌് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട‌്. ലണ്ടൻ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ ഷുവർ ക്ലൗഡ് നേരത്തെ തന്നെ ഇക്കാര്യം ഗൂഗിളിനെ അറിയിച്ചതാണ‌്. എല്ലാം സുരക്ഷിതമാണെന്നാണ് ഗൂഗിൾ അന്ന‌് പ്രതികരിച്ചത്. 

വൈഫൈ ഇന്റർനെറ്റ് കണക്‌ഷനിൽ അഡ്മിനായി കയറുന്നവർ ക്രോമിൽ സേവ് ചെയ്യുന്ന പാസ്‌വേഡുകളാണ് സുരക്ഷിതമല്ലാത്തത്. നിങ്ങളുടെ ക്രോമിലും എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ ക്രോമിൽ സൂക്ഷിച്ച പാസ്‌വേഡുകൾ മായ്ച്ചുകളഞ്ഞ് ഓട്ടോമാറ്റിക് റീ കണക്‌ഷൻ ഓഫാക്കുകയെന്നതാണ് വിദഗ്ധർ നൽകുന്ന നിർദ്ദേശം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top