26 April Friday

ബ്രസീല്‍ ഫൈനലില്‍; മെക്‌‌സിക്കോയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

Photo Credit: Twitter/Olympics

ടോക്യോ > ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ഫൈനലില്‍ കടന്നു. മെക്‌സിക്കോയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-1 ന് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ ഫൈനല്‍ പ്രവേശനം.  ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ പ്രവേശനമാണിത്. സ്‌പെയിന്‍-ജപ്പാന്‍ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ ബ്രസീലിന്റെ എതിരാളികള്‍.

ഒളിമ്പിക്‌സില്‍ ഇതുവരെയായി ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ബ്രസീലിന്റെ സമ്പാദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top