08 May Wednesday

സീനിയർ വനിതാ ഫുട്‌ബോൾ : കേരളം ഇന്ന്‌ ഉത്തരാഖണ്ഡിനോട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


കോഴിക്കോട്‌
ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഇന്ന്‌ ഉത്തരാഖണ്ഡിനെ നേരിടും. കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതരയ്‌ക്കാണ്‌ മത്സരം. വിജയത്തിൽ കുറഞ്ഞതൊന്നും കേരളത്തിന്‌ ഗുണം ചെയ്യില്ല. ഡിസംബർ രണ്ടിന്‌ മധ്യപ്രദേശുമായാണ്‌ അവസാന ഗ്രൂപ്പ്‌ മത്സരം.

തമിഴ്‌നാട്‌ 20 ഗോളിന്‌ തെലങ്കാനയെ തകർത്തു.  പഞ്ചാബ്‌–-ബംഗാൾ മത്സരം ഗോൾരഹിത സമനിലയായി.  മഹാരാഷ്‌ട്ര ആറ്‌ ഗോളിന്‌ അരുണാചൽപ്രദേശിനെയും സിക്കിം അഞ്ചു ഗോളിന്‌ ജമ്മു കശ്‌മീരിനെയും തോൽപ്പിച്ചു.

കൂത്തുപറമ്പ്‌ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഹിമാചൽ പ്രദേശ്‌ 3–-2ന്‌ ബിഹാറിനെ തോൽപ്പിച്ചു. അസം ഏഴ്‌ ഗോളിന്‌ രാജസ്ഥാനെ തെകർത്തു.
കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയത്തിൽ കർണാടക ജാർഖണ്ഡിനെ ഒരു ഗോളിന്‌ പരാജയപ്പെടുത്തി. ഗോവ–- ഡൽഹി സമനിലയായി(1–-1).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top