26 April Friday

റൊണാൾഡോ 
ടെൻ ഹാഗുമായി ചർച്ചയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2022


ലണ്ടൻ
ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിലനിർത്താൻ സർവശ്രമങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്‌. പരിശീലകൻ എറിക്‌ ടെൻ ഹാഗ്‌ പോർച്ചുഗീസ്‌ താരവുമായി ചർച്ച നടത്തും.

യുണൈറ്റഡിന്റെ പ്രീ സീസൺ ക്യാമ്പിൽനിന്ന്‌ റൊണാൾഡോ വിട്ടുനിൽക്കുകയാണ്‌. തായ്‌ലൻഡ്‌–-ഓസ്‌ട്രേലിയ പര്യടനത്തിൽ പങ്കെടുത്തില്ല. എന്നാൽ, ചൊവ്വാഴ്‌ച കാരിങ്ടണിലെ ടീമിന്റെ പരിശീലന മൈതാനത്ത്‌ മുപ്പത്തേഴുകാരൻ എത്തി. ടെൻ ഹാഗുമായി കൂടിക്കാഴ്‌ച്ച നടത്തും.
റൊണാൾഡോ ക്ലബ് പദ്ധതികളുടെ ഭാഗമാണെന്നും വിൽപ്പനയ്‌ക്കില്ലെന്നും ടെൻ ഹാഗ്‌ നേരത്തേ പ്രഖ്യാപിച്ചതാണ്‌. പക്ഷേ, താരത്തെ അത്‌ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ചാമ്പ്യൻസ്‌ ലീഗിന്‌ യോഗ്യത നേടാത്ത ടീമിൽ തുടരേണ്ടതില്ലെന്നാണ്‌ റൊണാൾഡോയുടെ നിലപാട്‌. യൂറോപ ലീഗിലാണ്‌ യുണൈറ്റഡ്‌ ഇത്തവണ കളിക്കുക. കളിജീവിതത്തിൽ ഇതുവരെ റൊണാൾഡോ യൂറോപ കളിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top