27 April Saturday

തോറ്റുമടങ്ങി ; ബ്ലാസ്‌റ്റേഴ്‌സിന്‌ അവസാന കളിയിൽ തോൽവി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

ഫത്തോർദ
ഐഎസ്‌എൽ ഫുട്‌ബോളിൽ തോൽവിയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഈ സീസൺ അവസാനിപ്പിച്ചു. നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിയോട്‌ രണ്ട്‌ ഗോളിന്‌ കീഴടങ്ങി. ജയത്തോടെ നോർത്ത്‌ ഈസ്റ്റ്‌ പ്ലേ ഓഫ്‌ യോഗ്യത നേടി. 20 കളിയിൽ 33 പോയിന്റോടെ മൂന്നാമതാണ്‌. മലയാളി താരം വി പി സുഹൈറും ലാലെങ്‌മാവിയയുമാണ്‌ വിജയഗോളുകൾ നേടിയത്‌. പ്രതിരോധപ്പിഴവുകളാണ്‌ ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സിന്‌ തോൽവി സമ്മാനിച്ചത്‌.

കഴിഞ്ഞകാലങ്ങളിലെ മോശംപ്രകടനം ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ്‌ തുടർന്നു. 20 കളിയിൽ മൂന്ന്‌ ജയംമാത്രം. 9 തോൽവി, 8 സമനില ഉൾപ്പെടെ 17 ‌പോയിന്റുമായി പത്താമതാണ്‌. കഴിഞ്ഞയാഴ്‌ച പരിശീലകനായിരുന്ന കിബു വികുനയെ പുറത്താക്കുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top