26 April Friday

അഞ്ചടിച്ച് റയൽ ; റയൽ 5 ഷാക്തർ 0

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

വിനീഷ്യസ് ജൂനിയർ photo credit real madrid fc twitter



കീവ്‌
ചാമ്പ്യൻസ്‌ ലീഗിൽ റയൽ മാഡ്രിഡിന്റെ ഉയർത്തെഴുന്നേൽപ്പ്‌. അവസാന കളിയിൽ ഷരിഫിനോട്‌ തോറ്റ റയൽ ഷാക്തർ ഡൊണെസ്‌തകിനെ അഞ്ച്‌ ഗോളിന്‌ തകർത്ത്‌ ഉശിരൻ തിരിച്ചുവരവ്‌ നടത്തി. ഇരട്ടഗോളടിച്ച്‌ വിനീഷ്യസ്‌ ജൂനിയർ മിന്നിയപ്പോൾ റോഡ്രി, കരീം ബെൻസെമ എന്നിവരും ലക്ഷ്യം കണ്ടു. ഷാക്തറിന്റെ സെർജി ക്രിവ്‌റ്റ്‌സോവിന്റെ പിഴവുഗോളിലൂടെ ആദ്യപകുതി മുന്നിലെത്തിയ റയൽ ഇടവേള കഴിഞ്ഞാണ്‌ ഗോൾവർഷം നടത്തിയത്‌.

ഗ്രൂപ്പ്‌ ഡിയിലെ മറ്റൊരു മത്സരത്തിൽ ഷരിഫിനെ ഇന്റർ മിലാൻ 3–-1ന്‌ തോൽപ്പിച്ചു. അരങ്ങേറ്റക്കാരായ ഷരിഫിന്റെ ആദ്യ തോൽവിയാണിത്‌. എങ്കിലും ആറ്‌ പോയിന്റുമായി ഒന്നാമത്‌ തുടർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top