02 May Thursday

രണ്ട്‌ ടീമുകൾ, 
ഒറ്റലക്ഷ്യം ; ഇന്ത്യ ഇംഗ്ലണ്ടിലും അയർലൻഡിലും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022

image credit bcci twitter


മുംബൈ
ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ട് സംഘങ്ങളായി ഇംഗ്ലണ്ട്, അയർലൻഡ് പര്യടനത്തിന്. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റും മൂന്നുവീതം ഏകദിനവും ട്വന്റി–20യും രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം കളിക്കും.അയർലൻഡുമായി നടക്കുന്ന രണ്ട് ട്വന്റി–20 ടീമിനെ ഹാർദിക് പാണ്ഡ്യയാണ് നയിക്കുന്നത്. ട്വന്റി–20 ലോകകപ്പിലേക്ക് മികച്ച ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം.

കോവിഡ്, ഐപിഎൽ കാരണം കഴിഞ്ഞവർഷം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാംമത്സരം മാറ്റിവച്ചിരുന്നു. ഈ ടെസ്റ്റ് ജൂലെെ ഒന്നിന് തുടങ്ങും. പരമ്പരയിൽ 2–1ന് ഇന്ത്യ മുന്നിലാണ്. ട്വന്റി–20 പരമ്പരയ്ക്ക് ഏഴിനാണ് തുടക്കം.
അയർലൻഡിൽ ഈ മാസം 26നും ഇരുപത്തെട്ടിനുമാണ്‌ മത്സരങ്ങൾ.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള സംഘം അവിടെ പരിശീലനം തുടങ്ങി. രണ്ട് സന്നാഹമത്സരങ്ങളുണ്ട്. ലെസ്റ്റർഷെറുമായുള്ള സന്നാഹം വെള്ളിയാഴ്ച തുടങ്ങും. ടെസ്റ്റ് നടക്കുന്ന സമയത്ത് രണ്ട് ട്വന്റി–20യുമുണ്ട്. ജൂലെെ ഒന്നിന് ഡെർബിഷെറുമായിട്ടും മൂന്നാംതീയതി നോർതാംപ്ടൺഷെറുമായിട്ടാണ് ഈ മത്സരങ്ങൾ.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ രോഹിതിനുപുറമെ, വിരാട് കോഹ്-ലി, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ജസ്‌പ്രീത് ബുമ്ര എന്നീ താരങ്ങളുമുണ്ട്. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കളിച്ച ഋഷഭ് പന്തും ശ്രേയസും ഈ ടീമിനൊപ്പം ചേർന്നു. അയർലൻഡിൽ ട്വന്റി–20 പരമ്പര പൂർത്തിയാക്കുന്ന ഹാർദിക്കും കൂട്ടരുമാണ് ഇംഗ്ലണ്ടിൽ സന്നാഹമത്സരം കളിക്കുക. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇംഗ്ലണ്ടുമായുള്ള ട്വന്റി–20 ടീമിനെ തെരഞ്ഞെടുക്കുക.

ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം
രോഹിത്, കോഹ്-ലി, ചേതേശ്വർ പൂജാര, ശുഭ്മാൻ ഗിൽ, ശ്രേയസ്, ഹനുമ വിഹാരി, അശ്വിൻ, ജഡേജ, പന്ത്, ശ്രീകർ ഭരത്, ശാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

അയർലൻഡിലേക്കുള്ള ടീം:
ഹാർദിക്, ഋതുരാജ് ഗെയ്-ക്ക്-വാദ്, രാഹുൽ തൃപാഠി, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ദിനേശ് കാർത്തിക്, ഭുവനേശ്വർ കുമാർ, യുശ്-വേന്ദ്ര ചഹാൽ, രവി ബിഷ്ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top