27 April Saturday

ഐറിഷ്‌ ചരിതം ; വിൻഡീസിനെതിരെ പരമ്പര

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022



കിങ്‌സ്റ്റൺ
വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി അയർലൻഡ്‌. മൂന്ന്‌ മത്സര പരമ്പര 2–-1ന്‌ നേടി. അവസാനകളിയിൽ രണ്ട്‌ വിക്കറ്റിന്‌ ജയിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത വിൻഡീസിനെ 212 റണ്ണിന്‌ പുറത്താക്കിയ ഐറിഷുകാർ 44.5 ഓവറിൽ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അയർലൻഡ്‌ ഓൾറൗണ്ടർ ആൻഡി മക്‌ബ്രയ്‌നാണ്‌ കളിയിലെയും പരമ്പരയിലെയും താരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top