26 April Friday

കരറ്റ്‌സേവ്‌ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021


മെൽബൺ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ റഷ്യക്കാരൻ അസ്‌ലൻ കരറ്റ്‌സേവ്‌ സെമിഫൈനലിൽ കടന്നു. യോഗ്യതാ മത്സരം കളിച്ചെത്തിയതാണ്‌‌ 114–-ാം റാങ്കുകാരൻ. ക്വാർട്ടറിൽ പതിനെട്ടാം റാങ്കുള്ള ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ 2–-6, 6–-4, 6–-1, 6–-1ന്‌ തോൽപ്പിച്ചു.

സെമിയിൽ നൊവാക്‌ യൊകോവിച്ചാണ്‌ എതിരാളി. ക്വാർട്ടറിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനെ 6–-7, 6–-2, 6–-4, 7–-6ന്‌ തോൽപ്പിച്ചു. 

വനിതാവിഭാഗം സെമിയിൽ നാളെ നവോമി ഒസാക സെറീന വില്യംസിനെ നേരിടും. മൂന്നാം റാങ്കുകാരി ജപ്പാൻ താരം ഒസാക 6–-2, 6–-3ന്‌ ഹസി സു വെയിയെ തോൽപ്പിച്ചു.  സെറീന റുമാനിയയുടെ സിമോണ ഹാലെപിനെ 6–-3, 6–-3ന്‌ പരാജയപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top