27 April Saturday

തട്ടകത്തിൽ 
ഗോകുലം 
വീണു ; ഐ ലീഗിൽ ട്രാവു എഫ്‌സി കീഴടക്കി

ജിജോ ജോർജ്‌Updated: Monday Jan 16, 2023

image credit Hero I-League twitter


മഞ്ചേരി
സ്വന്തം മൈതാനത്ത്‌ ഗോകുലത്തിന്‌ ആദ്യ തോൽവി. ഐ ലീഗിൽ ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌ മണിപ്പുരി ക്ലബ്ബായ ട്രാവു എഫ്‌സി ഗോകുലത്തെ കീഴടക്കി. മനോഷ്‌ ഗോഗോയ്, സലാം ജോൺസൺ സിങ്‌ എന്നിവർ ട്രാവുവിനായി വലകുലുക്കി. ഗോകുലത്തിന്റെ ആശ്വാസഗോൾ താഹിർ സൽമാൻ കണ്ടെത്തി. മൂന്ന്‌ ഗോളും രണ്ടാംപകുതിയിലായിരുന്നു.

ആദ്യപകുതിയിൽ കിട്ടിയ അവസരങ്ങളെല്ലാം ഗോകുലം തുലച്ചു. 11 കളിയിൽ അഞ്ച്‌ ജയവും മൂന്നുവീതം സമനിലയും തോൽവിയുമായി 18 പോയിന്റാണ്‌ സമ്പാദ്യം. പോയിന്റ്‌ പട്ടികയിൽ മൂന്നാംസ്ഥാനത്തുനിന്ന്‌ അഞ്ചിലേക്ക്‌ ഇറങ്ങി. 11 കളിയിൽ ആറ്‌ ജയവും ഒരു സമനിലയും നാല്‌ തോൽവിയുമായി ട്രാവു മൂന്നാംസ്ഥാനത്തേക്ക്‌ കയറി.

പയ്യനാട്‌ സ്‌റ്റേഡിയത്തിലെ ഗോകുലത്തിന്റെ അവസാന ഹോം മാച്ചായിരുന്നു. ബാക്കി ഹോം മാച്ചുകൾ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌. 20ന്‌ വൈകിട്ട്‌ 4.30ന്‌ റിയൽ കശ്‌മീർ എഫ്‌സിയുമായാണ്‌ അടുത്ത മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top