26 April Friday

‘അടുത്ത ലോകകപ്പ്‌ സംശയം’ , പ്രായം അനുവദിക്കുമെന്ന്‌ തോന്നുന്നില്ല’ : മെസി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

image credit lionel messi twitter


ബ്യൂണസ്‌ ഐറിസ്‌
അടുത്ത ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന്‌ അർജന്റീന സൂപ്പർതാരം ലയണൽ മെസി. 2026ലാണ്‌ അടുത്ത ലോകകപ്പ്‌. അടുത്ത ലോകകപ്പുവരെ ലയണൽ സ്‌കലോണി ടീമിന്റെ പരിശീലകനായി തുടരണമെന്നാണ്‌ ആഗ്രഹമെന്നും മെസി പറഞ്ഞു.

‘ഫുട്‌ബോൾ കളിക്കാൻ എനിക്കെന്നും ആവേശമാണ്‌. എന്റെ ശരീരവും മനസ്സും അനുവദിക്കുംവരെ അത്‌ തുടരും. എന്നാൽ, അടുത്ത ലോകകപ്പിനെക്കുറിച്ച്‌ പറയാനാകില്ല. ഏറെ ദൂരമുണ്ട്‌ ഇനിയും. പ്രായം അനുവദിക്കുമെന്ന്‌ തോന്നുന്നില്ല’–- മെസി വ്യക്തമാക്കി.

അതേസമയം, അടുത്ത വർഷം അമേരിക്കയിൽ നടക്കുന്ന കോപ അമേരിക്ക ചാമ്പ്യൻഷിപ്പിൽ ഈ മുപ്പത്തഞ്ചുകാരൻ കളിച്ചേക്കും. ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ടീം കോപയിലെയും നിലവിലെ ചാമ്പ്യൻമാരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top