26 April Friday

സംഭാവനയുമായി കൂടുതൽ താരങ്ങൾ ; 80 ലക്ഷം നൽകി രോഹിത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


മുംബൈ
കോവിഡ്‌–-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ താങ്ങായി ക്രിക്കറ്റ്‌ താരം രോഹിത്‌ ശർമയും. 80 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്‌ ഈ ഇന്ത്യൻ ഓപ്പണർ നൽകി. 45 ലക്ഷം പ്രധാനമന്ത്രിയുടെയും 25 ലക്ഷം മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിൽ നിക്ഷേപിച്ചു. അഞ്ചുലക്ഷം തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണം എത്തിക്കാനുള്ള പദ്ധതിക്കായും നൽകി.

ടെന്നീസ്‌ താരം സാനിയ മിർസ 1.25 കോടി രൂപയുടെ സഹായവുമായി രംഗത്തെത്തി. വിവിധ സംഘടനകളുമായി ചേർന്നാണ്‌ സാനിയ സഹായനിധി രൂപീകരിക്കുന്നത്‌. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഒരു ലക്ഷം ആളുകൾക്ക്‌ സഹായമെത്തിക്കുമെന്ന്‌ സാനിയ ട്വിറ്ററിൽ കുറിച്ചു.

വനിതാ ഏകദിന ടീം ക്യാപ്‌റ്റൻ മിതാലി രാജ്‌ 10 ലക്ഷവും സംഭാവന ചെയ്‌തു.  ജാവലിൻ താരമായ നീരജ്‌ ചോപ്ര മൂന്നുലക്ഷം രൂപയും ദുരിതാശ്വാസനിധിയിലേക്ക്‌ നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top