05 May Sunday

ദേശീയ ഗെയിംസ്‌ : ഹാൻഡ്‌ബോളുമില്ല

ജിജോ ജോർജ്‌Updated: Friday Oct 20, 2023


മലപ്പുറം
ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വോളിബോളിനുപിന്നാലെ ഹാൻഡ്‌ബോളും അനിശ്‌ചിതത്വത്തിൽ. വോളിബോളിലെപോലെ ഹാൻഡ്‌ബോൾ ഫെഡറേഷനുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്‌ പ്രശ്‌നങ്ങൾക്ക്‌ കാരണം. നിലവിൽ രണ്ട്‌ ഫെഡറേഷനുകളുണ്ട്‌. ഇതിൽ ഒരു ഫെഡറേഷനെയാണ്‌ ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷൻ അംഗീകരിച്ചത്‌. ദേശീയ ഗെയിംസ്‌ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല ഇവർക്ക്‌ നൽകി. എന്നാൽ, അതിനെതിരെ മറുവിഭാഗം ഹരിയാന ഹൈക്കോടതിയെ സമീപിച്ചതോടെയാണ്‌ നേരത്തേ നൽകിയ അനുമതി ഒളിമ്പിക്‌ അസോസിയേഷൻ താൽക്കാലികമായി മരവിപ്പിച്ചത്‌. വോളിബോളും ഹാൻഡ്‌ബോളും ഒഴിവാക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന്‌ ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷൻ പ്രതിനിധി അറിയിച്ചു.

വോളിബോളിനെ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ സർക്കാർ ഇടപെടും. ഒളിമ്പിക്‌ അസോസിയേഷനും കേന്ദ്ര കായികമന്ത്രിക്കും കത്തയച്ചു. കേരളത്തിന്റെ പുരുഷ–--വനിത താരങ്ങൾ ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞതവണ കേരളം ഇരുവിഭാഗങ്ങളിലും സ്വർണം നേടി. ഗെയിംസിനായി പുരുഷ–-വനിത ടീമുകൾ അവസാനഘട്ട പരിശീലനം നടത്തവെയാണ്‌ അപ്രതീക്ഷിത തീരുമാനം വന്നത്‌. ഗോവയിൽ 25നാണ്‌ ഗെയിംസ്‌ തുടങ്ങുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top