26 April Friday

കരുത്തായി മീരാബായ് ചാനു; ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ വെള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

Photo Credit: Twitter/TeamIndia

ടോക്യോ > ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ കരുത്തായി മീരാബായ് ചാനു. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയാണ് മീര ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡല്‍ നേടിയത്. ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ഇന്തോനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്നി ഒളിംപിക്സിലായിരുന്നു ഇത്. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ് കര്‍ണം മല്ലേശ്വരി 2000ല്‍ സിഡ്നിയില്‍ വെങ്കലം നേടിയത്.

Photo Credit: Twitter/TeamIndia

Photo Credit: Twitter/TeamIndia

പി വി സിന്ധുവിന് ശേഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതയാണ് മീരാബായി ചാനു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top