27 April Saturday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌: ലിവർപൂൾ ചെൽസിയോട്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

ലണ്ടൻ > ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ഇന്ന്‌ വമ്പൻ പോര്‌. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ ചെൽസിയെ നേരിടും. ആദ്യകളികൾ ജയിച്ചാണ്‌ ഇരുടീമുകളും ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ്‌ ബ്രിഡ്‌ജിൽ എത്തുന്നത്‌. രാത്രി ഒമ്പതിനാണ്‌ കളി. മറ്റു മത്സരങ്ങളിൽ ടോട്ടനം ഹോട്‌സ്‌പർ സതാംപ്‌ടണിനെയും ലെസ്റ്റർ സിറ്റി ബേൺലിയുമായും ഏറ്റുമുട്ടും.

വെസ്റ്റ്‌ ബ്രോംമിച്ചിനെ 5–-2ന്‌ വീഴ്‌ത്തി എവർട്ടൺ ലീഗിലെ തുടർച്ചയായ രണ്ടാംജയം കുറിച്ചു. ഡൊമിനിക്‌ കാൽവെർട്‌ ലെവിന്റെ ഹാട്രിക്കാണ്‌ എവർട്ടണ്‌ തകർപ്പൻ ജയം സമ്മാനിച്ചത്‌. ഹാമേഷ്‌ റോഡ്രിഗസ്‌ ലീഗിലെ ആദ്യഗോൾ കുറിച്ചു.
ഫുൾഹാമിനെ 4‐3ന്‌ കീഴടക്കി ലീഡ്‌സ്‌ ജയം ആഘോഷിച്ചു. പതിനാറ്‌ വർഷങ്ങൾക്കുശേഷമുള്ള ലീഡ്‌സിന്റെ ആദ്യ ജയമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top