26 April Friday
ഐഎസ്എല്‍

മുംബൈ വീണു; നോര്‍ത്ത് ഈസ്റ്റിന് ഒരുഗോള്‍ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020

മഡ്ഗാവ് > ഐഎസ്എല്‍ രണ്ടാംമത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റിഡിന് ജയം (1-0). 47-ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ക്വേസി അപ്പിയയാണ് നോര്‍ത്ത് ഈസ്റ്റിനായി വിജയഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഖാസ കമാറ് ഇന്നത്തെ ഹീറോ ഓഫ് ദ മാച്ച് ആയി.  

സമനില ഗോളിനായി മുംബൈ പരമാവധി ശ്രമിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ പ്രതിരോധം തീര്‍ത്തു. ഇതോടെ മുംബൈയുടെ ഗോള്‍ സ്വപ്നം അവസാനിച്ചു. നോര്‍ത്ത് ഈസ്റ്റ് ബോക്സില്‍ നിരന്തരം ആക്രമണം അഴിച്ചു വിട്ടിട്ടും മുംബൈ മുന്നേറ്റനിരയ്‌ക്ക് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. നോര്‍ത്ത് ഈസ്റ്റിന് മൂന്ന് പോയിന്റുകള്‍ സ്വന്തം. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കെതിരെ ഒരു വിജയം പോലും നോര്‍ത്ത് ഈസ്റ്റിന് നേടാന്‍ കഴിഞ്ഞിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top