26 April Friday

സൂര്യകുമാർ മിന്നി: ഇന്ത്യക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

twitter.com/JayShah/status

വെല്ലിങ്‌ടൺ> അപരാജിത സെഞ്ചുറിയുമായി സൂര്യകുമാർ യാദവ്‌ (51 പന്തിൽ 111) നിറഞ്ഞാടിയ മത്സരത്തിൽ 65 റണ്ണിന്‌ ന്യൂസിലൻഡിനെ തകർത്ത്‌ ഇന്ത്യ. രണ്ടാം ട്വന്റി–-20യിൽ ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 191 റണ്ണെടുത്തു. 36 റണ്ണെടുത്ത ഇഷാൻ കിഷനൊഴികെ മറ്റാർക്കും സൂര്യകുമാറിന്‌ പിന്തുണ നൽകാനായില്ല. ഓപ്പണറായി ഇറങ്ങിയ ഋഷഭ്‌ പന്ത്‌ (13 പന്തിൽ 6) നിരാശപ്പെടുത്തി. ന്യൂസിലൻഡിനായി ടിം സൗത്തി ഹാട്രിക്‌ നേടി. ന്യൂസിലൻഡിന്റെ മറുപടി 18.5 ഓവറിൽ 126ന്‌ അവസാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top