02 May Thursday

ഐഎഫ്എ ഷീൽഡിന് ഗോകുലം ഇന്ന് പുറപ്പെടും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020


കോഴിക്കോട്
കൊൽക്കത്തയിൽ ഞായറാഴ്ച തുടങ്ങുന്ന ഐഎഫ്എ ഷീൽഡ് ഫുട്ബോളിനായി ഗോകുലം കേരള എഫ്സി ഇന്ന് പുറപ്പെടും. ആദ്യ കളി കൊൽക്കത്തയിലെ യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബുമായാണ്. 12ന് ബിഎസ്എസ് സ്പോർട്ടിങ്ങുമായി മത്സരിക്കും. 12 ടീമുകൾ നാലു ഗ്രൂപ്പായി തിരിഞ്ഞാണ് മത്സരം. നാല് ഐ ലീഗ് ടീമുകളും എട്ട് കൊൽക്കത്ത പ്രീമിയർ ഡിവിഷൻ ടീമുകളും പുരാതന ടൂർണമെന്റിന്റെ  123–ാം പതിപ്പിൽ  അണിനിരക്കും. 

ഘാനയുടെ ദേശീയതാരം മുഹമ്മദ് അവൽ ഈ സീസണിൽ ഗോകുലത്തെ നയിക്കും. പ്രതിരോധക്കാരനാണ് ഈ മുപ്പത്തിമൂന്നുകാരൻ.  മലയാളി ഗോൾകീപ്പർ സി കെ ഉബെെദാണ് വൈസ്‌ ക്യാപ്റ്റൻ. കളിക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് ചുമതലക്കാരെ നിശ്ചയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top