27 April Saturday

ഫ്രഞ്ച്‌ ഓപ്പൺ : റഡുകാനു മടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


പാരിസ്‌
ബ്രിട്ടന്റെ പത്തൊമ്പതുകാരി എമ്മ റഡുകാനു ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽനിന്ന്‌ പുറത്ത്‌. വനിതാ സിംഗിൾസിൽ ബെലാറസിന്റെ അലിയാക്‌സാൻഡ്രാ സാൻസോവിച്ചിനോടാണ്‌ യുഎസ്‌ ഓപ്പൺ ജേത്രി വീണത്‌. രണ്ടാംറൗണ്ടിലാണ്‌ മടക്കം.

സ്‌കോർ: 6–-3, 1–-6, 1–-6.

മുൻ ചാമ്പ്യൻ സിമോണ ഹാലെപ്‌ രണ്ടാംറൗണ്ടിൽ കടന്നു. ജർമനിയുടെ നസ്‌താഷ ഷുങ്കിനെ മറികടന്നു (6–-4, 1–-6, 6–-1).

പുരുഷൻമാരിൽ നിലവിലെ റണ്ണറപ്പ്‌ ഗ്രീസിന്റെ സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസും മുന്നേറി. അഞ്ച്‌ സെറ്റ്‌ നീണ്ട പോരാട്ടത്തിൽ ഇറ്റലിയുടെ ലൊറെൻസോ മുസെറ്റിയെ തോൽപ്പിച്ചു (5–-7, 4–-6, 6–-2, 6–-3, 6–-2).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top