26 April Friday

റഡുകാനു തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

image credit Emma Raducanu twitter


മെൽബൺ
ഓസ്ട്രേലിയൻ ഓപ്പണിലെ കന്നിമത്സരത്തിൽ സ്ളൊയാനെ സ്റ്റീഫൻസിനെ കീഴടക്കി എമ്മ റഡുകാനു തകർപ്പൻ തുടക്കം കുറിച്ചു. മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിൽ 6–0, 2–6, 6–1 സ്കോറിനായിരുന്നു ബ്രിട്ടീഷുകാരിയുടെ ജയം. രണ്ടാംറൗണ്ടിൽ മൊണ്ടിനെഗ്രോയുടെ ഡാങ്ക കൊവിനിച്ചാണ് പത്തൊമ്പതുകാരിയുടെ എതിരാളി. മെൽബണിൽ 17–ാം സീഡായിരുന്നു ഈ യുഎസ് ഓപ്പൺ ചാമ്പ്യൻ.

ഗാർബീൻ മുഗുരുസ, അറിയാന സബലേങ്ക, ഇഗ സ്വാടെക്, സിമോണ ഹാലെപ് എന്നിവരും മുന്നേറി. പുരുഷൻമാരിൽ രണ്ടാംസീഡ് ഡാനിൽ മെദ്-വെദെവ്, സ്റ്റെഫനോസ് സിറ്റ്സിപാസ്, ആൻഡി മറേ എന്നിവരും രണ്ടാംറൗണ്ടിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top