26 April Friday

100 മീറ്ററില്‍ വേഗറാണിയായി എലൈന്‍ തോംസണ്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

ടോക്യോ> ഒളിമ്പിക്സ് വനിതകളുടെ 100 മീറ്ററില്‍ വിജയിയായി ജമൈക്കയുടെ എലൈന്‍ തോംസണ്‍. മൂന്ന് മെഡലുകളും ജമൈക്ക നേടി.ഒളിമ്പിക് റെക്കോര്‍ഡോടെയാണ്‌  താരം സ്വര്‍ണം നേടിയത്. 10.61 സെക്കന്റില്‍  എലൈന്‍ ഫിനിഷ്   ചെയ്തു.

ലോക ഒന്നാം നമ്പര്‍ താരവും രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലി ആന്‍ഫ്രേസറിനാണ് വെള്ളി (സമയം: 10.74 സെ). മൂന്നാം റാങ്കുകാരിയായ ഐവറി കോസ്റ്റിന്റെ താ ലൗവിനെ പിന്തള്ളി ഷെറീക്ക ജാക്ക്സണ്‍ വെങ്കലം സ്വന്തമാക്കി. 10.76 സെക്കിന്റില്‍ ഓടിയെത്തിയ ഷെറീക്കയുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്.














 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top