27 April Saturday

ഇലെയ്‌ൻ, ഒമന്യാല കോമൺവെൽത്ത് ഗെയിംസിലെ വേഗക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

image credit Elaine Thompson twitter


ബർമിങ്‌ഹാം
ഒളിമ്പിക് ചാമ്പ്യൻ ഇലെയ്ൻ തോംപ്‌സൺ ഹെറായും കെനിയക്കാരൻ ഫെർഡിനാൻഡ് ഒമന്യാലയും കോമൺവെൽത്ത് ഗെയിംസിലെ വേഗമേറിയ താരങ്ങൾ.

വനിതകളുടെ 100 മീറ്ററിൽ 10.95 സെക്കൻഡിലായിരുന്നു ഇലെയ്ൻ ഒന്നാമതെത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ജമെെക്കക്കാരിയുടെ ആദ്യ സ്വർണമാണിത്. സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡിനാണ് വെള്ളി (11.01). ഇംഗ്ലണ്ടിന്റെ ഡാരിൽ നെയ്റ്റ വെങ്കലം നേടി (11.07).

പുരുഷന്മാരിൽ ഒമന്യാല 10.02 സെക്കൻഡിൽ ഒന്നാമതെത്തി. നിലവിലെ ചാമ്പ്യനായ ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബിനെയെ 0.11 സെക്കൻഡിന് പിന്നിലാക്കിയായിരുന്നു നേട്ടം.  ശ്രീലങ്കയുടെ യുപുൺ അബയ്കൂണിനാണ് വെങ്കലം (10.14).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top