27 April Saturday

ഡ്യൂറന്റ്‌ കപ്പ്‌ 
നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022


കൊൽക്കത്ത
ഇന്ത്യൻ -ഫുട്ബോൾ സീസണിന് തുടക്കംകുറിച്ച്, ഡ്യൂറന്റ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്‌ നാളെ പന്തുരുളും. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റാണ് ഡ്യൂറന്റ് കപ്പ്. ലോകത്തെ മൂന്നാമത്തെയും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ഗോവ, മുഹമ്മദൻ എസ്‌സിയെ നേരിടും.
ഡ്യൂറന്റ് കപ്പിന്റെ 131–ാംപതിപ്പാണിത്. ആകെ 20 ടീമുകളാണ് ഇക്കുറി മത്സരിക്കുന്നത്‌. അഞ്ച് ടീമുകൾ ഉൾപ്പെടുന്ന നാല് ഗ്രൂപ്പുകൾ. 11 ടീമുകൾ ഐഎസ്എല്ലിൽനിന്നാണ്. ശേഷിക്കുന്ന ഒമ്പത് ടീമുകളിൽ അഞ്ചെണ്ണം ഐ ലീഗിൽനിന്നും.ഐഎസ്എൽ റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്.

ഇക്കുറി മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് വേദികളിലാണ് മത്സരങ്ങൾ. ബംഗാളും അസമും മണിപ്പുരുമാണ് ആതിഥേയർ. കൊൽക്കത്ത വമ്പന്മാരായ എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടം 28നാണ്. കൊൽക്കത്ത സാൾട്ട്-ലേക് സ്റ്റേഡിയത്തിലാണ് കളി.

ഡ്യൂറന്റ് കപ്പ് മത്സരങ്ങൾ സ്പോർട്സ് 18ൽ തത്സമയം കാണാനാകും. വൂട്ട്, ജിയോ ടിവി എന്നിവവഴിയും കാണാം.

ഗ്രൂപ്പ് എ: ജംഷഡ്‌പുർ എഫ്‌സി, ബംഗളൂരു എഫ്‌സി, എഫ്സി ഗോവ, മുഹമ്മദൻ എസ്‌സി, ഇന്ത്യൻ എയർഫോഴ്സ്
ഗ്രൂപ്പ് ബി: ഈസ്റ്റ് ബംഗാൾ, എടികെ മോഹൻ ബഗാൻ, മുംബെെ സിറ്റി എഫ്സി, രാജസ്ഥാൻ യുണെെറ്റഡ്, ഇന്ത്യൻ നേവി
ഗ്രൂപ്പ് സി: നെറോക്ക എഫ്സി, ട്രാവു, ഹെെദരാബാദ് എഫ്സി, ചെന്നെെയിൻ എഫ്സി, ആർമി റെഡ്
ഗ്രൂപ്പ് ഡി: ഒഡിഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണെെറ്റഡ് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഡൽഹി എഫ്സി, ആർമി ഗ്രീൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top