26 April Friday

ഇന്ത്യന്‍ സ്‌കൂള്‍ ഉറുദു ദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021
 
മനാമ > ഇന്ത്യന്‍ സ്‌കൂള്‍  ഉറുദു വകുപ്പ്  ആഭിമുഖ്യത്തില്‍ ഉറുദു ദിനം ആഘോഷിച്ചു. 
 
വാരാന്ത്യ ആഘോഷങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെ ആയിരുന്നു ഉറുദു ദിനം. നാല് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി മത്സരങ്ങള്‍ നടന്നു. ഉറുദു കവിതാ പാരായണം, ഉറുദു കഥ പറയല്‍, ഉറുദു പ്രസംഗം, ചിത്രരചന, കളറിംഗ് മത്സരങ്ങള്‍ എന്നിവ നടത്തി. മത്സരങ്ങള്‍ക്ക് പുറമെ ദേശഭക്തി ഗാനം, ദേശീയ ഗാനം,  'മുഷൈറ' തുടങ്ങി  വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടായിരുന്നു. 
 
സ്‌കൂള്‍ പ്രാര്‍ത്ഥനയോടും ദേശീയ ഗാനത്തോടെയുമാണ്  പരിപാടി ആരംഭിച്ചത്. പത്താം ക്ലാസിലെ ഹൈഫ അബ്ദുള്‍ മജീദ് ഖുര്‍ആന്‍ പാരായണം ചെയ്തു.ഒമ്പതാം ക്ലാസിലെ ആയിഷ ഫാത്തിമ പരിഭാഷ നിര്‍വഹിച്ചു. ഉറുദു അധ്യാപിക  മഹാനാസ് ഖാന്‍ ആമുഖം പ്രഭാഷണം നിര്‍വഹിച്ചു. മിഡില്‍ വിഭാഗത്തിലെ പ്രധാന അധ്യാപിക പാര്‍വതി ദേവദാസ്, അധ്യാപികമാരായ ശ്രീലത നായര്‍, ശാലിനി മരീന, ഉറുദു ദിന കമ്മിറ്റി അംഗങ്ങളായ മാല സിംഗ്, വഹീദാ ബീഗം, കഹ്കഷന്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വകുപ്പ് മേധാവി  ബാബു ഖാന്‍ സ്വാഗതവും ആറാം ക്ലാസിലെ ആയിഷ ജാവേദ് നന്ദിയും പറഞ്ഞു. 
 
ഉറുദു ദിനം, ഇന്ത്യന്‍ സ്്കൂള്‍ ബഹ്‌റൈന്‍
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top