26 April Friday

എക്‌സോപോ 2020 ദുബായ്‌ ഒരു വർഷത്തേക്ക് നീട്ടാൻ ശുപാർശ

കെ എൽ ഗോപിUpdated: Tuesday Mar 31, 2020
 ദുബായ്> ലോകമാകെ  കൊറോണ വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തിൽ എക്സ്പോ 2020 ഒരു വർഷത്തേക്ക് നീട്ടി വെക്കാൻ ശുപാർശ. എക്സ്പോ 2020 സ്റ്റിയറിങ് കമ്മിറ്റിയാണ് ഈ ശുപാർശ ഇൻറർനാഷണൽ ബ്യൂറോ ഓഫ് എക്സിബിഷൻസിനു (BIE) മുമ്പാകെ വെച്ചിട്ടുള്ളത്.
 
ഇൻറർനാഷണൽ ബ്യൂറോ ഓഫ് എക്സിബിഷൻസ് ജനറൽ അസംബ്ലിയാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. ബ്യൂറോയുടെ ഭരണഘടനയിലെ ആർട്ടിക്കിൾ 28 പ്രകാരം എക്സിബിഷൻ തീയതികൾ സംബന്ധിച്ച ഏതെങ്കിലും മാറ്റത്തിന് അംഗരാജ്യങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടായിരിക്കണം. 
 
എക്സ്പോ 2020 യുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ തന്നെ കോവിഡ്- 19 ലോകരാജ്യങ്ങളിൽ ഉണ്ടാക്കിയ ആശങ്കയും  മറ്റും ബന്ധപ്പെട്ടവരുമായി ചർച്ചചെയ്യുകയായിരുന്നുവെന്ന്‌ എക്സ്പോ 2020 യുടെ ചുമതലയുള്ള മന്ത്രി റീം അൽ ഹാഷിമി അറിയിച്ചത്.
 
നിരവധി രാജ്യങ്ങളിൽ കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ മൂലം ഒരു വർഷത്തേക്കെങ്കിലും ഇതു നീട്ടിവയ്ക്കുന്ന കാര്യം  ആലോചിക്കണമെന്ന അഭിപ്രായം  ഉയർന്നു വന്നിരുന്നു. നിലവിലുള്ള സ്ഥിതിയെ മറികടക്കുന്നതിന് ഇത് അത്യാവശ്യമാണെന്ന അഭിപ്രായമാണ് പങ്കുവെച്ചത് . എല്ലാവരുടെ ഭാഗത്തുനിന്നുമുള്ള അഭിപ്രായങ്ങൾ പരിശോധിച്ച ശേഷമാണ് ഇന്ന് കൂടിയ സ്റ്റിയറിങ് കമ്മിറ്റി ഒരു വർഷത്തേക്കെങ്കിലും ഇത് മാറ്റിവയ്ക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് . 
 
BIE സെക്രട്ടറി ജനറൽ ദിമിത്രി എസ് കെർക്കൻഡ്സെ സ്റ്റീയറിംഗ് കമ്മറ്റിയുടെ ഈ സമീപനത്തെ സ്വാഗതം ചെയ്തു . 
 
കൊറിയൻ ട്രേഡ് ഇൻവെസ്റ്റ് പ്രമോഷൻ ഏജൻസി (KOTRA) പ്രസിഡൻറ് പ്യോങ് ഒ ക്വോൻ, 
എക്സ്പോ 2020 ദുബായ് ഫ്രാൻസ് കമ്മീഷൻ ജനറൽ എറിക് ലിങ്കിർ, എക്സ്പോ 2020 ദുബായ് സെനഗൽ കമ്മീഷൻ ജനറൽ  ഡോ. മാലിക് ദിയോപ്,  എക്സ്പോ 2020 ദുബായ് ഇന്തോനേഷ്യൻ കമ്മീഷൻ ജനറൽ ഡോഡി എഡ്‌വേഡ്‌,  എക്സ്പോ 2020 ദുബായ് ഓസ്‌ട്രേലിയൻ കമ്മീഷൻ ജനറൽ   ജസ്റ്റിൻ മാക്ഗോവാൻ എന്നിവർ ഈ തീരുമാനത്തെ അനുകൂലിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ യു എ ഇ തലത്തിലും, അന്താരാഷ്ട്ര തലത്തിലും തുടർന്നും നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top