26 April Friday

സ്വദേശി പൗരനും കുട്ടിയും വെള്ളക്കുഴിയിൽ വീണു മരിച്ചു

കെഎൽ ഗോപിUpdated: Thursday Dec 29, 2022

റാസൽഖൈമ> റാസൽഖൈമയിലെ വാദി ഷാഹയിലെ വെള്ളക്കെട്ടിൽ വീണു സ്വദേശി പൗരനും കുഞ്ഞും മരിച്ചു. മഴവെള്ളം ഒലിച്ചുപോകുന്ന ഓവുചാലിൽ 13 കാരനായ കുട്ടി വീണപ്പോൾ രക്ഷപ്പെടുത്താനായി ശ്രമിക്കുന്നതിനിടയിലാണ് പിതാവും ഓവുചാലിൽ വീണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ മഴവെള്ളം കെട്ടിക്കിടന്നിരുന്ന സ്ഥലത്തിലൂടെ നടന്നു പോകുമ്പോൾ മഴവെള്ളം ഒലിച്ചുപോകുന്ന ഓവുചാല്‍ കുട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പിതാവും ഓവുചാലിലൂടെ വെള്ളത്തിൽ മുങ്ങുകയാണുണ്ടായത്. 

വിവരമറിഞ്ഞ് എത്തിയ മറൈൻ രക്ഷാപ്രവർത്തകർ റബ്ബർ ബോട്ടുകൾ ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി നിയമസംബന്ധമായ നടപടികൾ പൂർത്തിയാക്കി വരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top