27 April Saturday

'തൂലിക 2021': അന്താരാഷ്ട്ര സാഹിത്യരചനാ മത്സരം

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

കുവൈറ്റ്> അല്‍മാസ്സ് കുവൈറ്റ് , മാതൃസംഘടനയായ അല്‍മാസ്സ് ഉഴവൂരിന്റ സഹകരണത്തോടെ 'തൂലിക 2021' അന്താരാഷ്ട്ര സാഹിത്യരചനാ മത്സരം സംഘടിപ്പിക്കുന്നു. 'തൂലിക 2021' ലേക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളേയും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന  വിദ്യാര്‍ത്ഥികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

  രചനാമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സൃഷ്ടികള്‍ 2021 മെയ് 10 ന് മുന്‍മ്പായി info@almasskuwait.com ഇ-മെയിലേക്കോ, +96599062683 എന്ന വാട്സ്ആപ് നമ്പറിലേക്കോ അയക്കേണ്ടതാണ്. മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനമായി 15,000 രൂപയും ക്യാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സമ്മാനമായി 10,000 രൂപയും ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top