26 April Friday

തനിമ കുവൈത്ത്‌ ദേശീയ വടംവലി: യുഎൽസി കെകെബി ജേതാക്കൾ‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 30, 2022

കുവൈറ്റ് സിറ്റി> തനിമ കുവൈത്ത്  സംഘടിപ്പിക്കുന്ന ദേശിയ വടംവലി മത്സരത്തിന്റെ 16ആമത്‌ ‌ എഡിഷനിൽ യുഎൽസി കെകെബി സ്പോർട്ട്സ്‌ ക്ലബ്‌ ടീം ജേതാക്കളായി. ആറ് അടിയിൽ അധികം ഉയരമുള്ളതും മധ്യപൂർവ്വേശ്യയിലെ ഏവും വലിയ സാൻസിലിയ എവർറോളിങ്ങ്‌ സ്വർണ്ണകപ്പും 1,00001 രൂപയുടെ ക്യാഷ്‌ പ്രൈസും‌ യുഎൽസി കെകെബി കരസ്ഥമാക്കി. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌ ടീമിനെ പരാജയപ്പെടുത്തിയാണ് യുഎൽസി കെകെബി ജേതാക്കളായത്. 75001 രൂപ ക്യാഷ്‌ പ്രൈസും  5.5 അടി ഉയരമുള്ള ബ്ലുലൈൻ എവർറോളിങ്‌ ട്രോഫിയുമാണ് രണ്ടാം സമ്മാനം.

അലി ബിൻ അലി ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌- ബി ടീമാണ് സെക്കൻഡ് റണ്ണർ അപ്പ്.  50,001 രൂപ ക്യാഷ്‌ പ്രൈസുമായ്‌ നെസ്റ്റ്‌ ആൻഡ് മിസ്റ്റ്‌ എവർറോളിംഗ്‌ കപ്പുമാണ് ഇവർക്കുള്ള സമ്മാനം. നാലു ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കുള്ള ട്രോഫികളും 15,001 രൂപയും ഗോൾഡൻ ലോജിസ്റ്റിക്സ്‌ രാജു ചലഞ്ചേർസ്സ്‌, ദാലിയ ഹോട്ടൽ അപാർട്ട്മെന്റ്സ്‌ ടീം അബ്ബാസിയ- സി,  ബിജു ഓക്സിജൻ ടീം അബ്ബാസിയ- ബി, കുവൈത്ത്‌ ട്രക്ക്‌ സെന്റർ ഷുവൈഖ്‌ കെകെഡിഎ എന്നിവർ കരസ്ഥമാക്കി.

തനിമ സ്പോർട്ട്സ്‌ പെർസ്സൺ ഓഫ്‌ ദി ഇയർ അവാർഡിനു ബിജു സിൽവർ സെവൻസും, ഫെയർ പേ ടീം അവാർഡ്‌ ഗോൾഡൻ ലോജിസ്റ്റിക്സ്‌ രാജു ചലഞ്ചേർസ്സ്‌, ബെസ്റ്റ്‌ ബാക്ക്‌ ബൈജു കെകെഡിഎ, ബെസ്റ്റ്‌ കോച്ച്‌ നിഖിൽ ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌, ബെസ്റ്റ്‌ ഫ്രണ്ട്‌ ഇല്ല്യാസ്‌ ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്-ബി ‌, ബെസ്റ്റ്‌ ക്യാപ്റ്റൻ -ഷിബു ദാലിയ ഹോട്ടൽ അപാർട്ട്മെന്റ്സ്‌ ടീം അബ്ബാസിയ- സി‌ ‌എന്നിവരും അർഹരായി.  ഇടുക്കി അസൊസിയെഷൻ എ, ബി ടീമുകൾ, സെറ കെകെബി, ബോസ്കോ കെകെബി, ‌സിവർ സെവൻസ്‌, ആഹാ കുവൈത്ത്‌ എ, ബി ടീമുകൾ, ലെജൻസ്റ്റ്‌ ഓഫ്‌ കെകെബി, ഫ്രണ്ട്സ്‌ ഓഫ്‌ രാജു ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌ എന്നിവർ പാർട്ടിസിപൻസ്‌ ട്രോഫികളും കരസ്ഥമാക്കി..

കുവൈത്ത്‌ ഇന്ത്യൻ സ്കൂളിൽ 28നു ഉച്ചക്ക് 2 മണി  മുതൽ ആരംഭിച്ച മത്സരം റഫറി ദിലീപ്‌ ഡികെയുടെ നേതൃത്വത്തിൽ ബിജോയ്‌, ജിൻസ്‌, ജിനു എന്നിവർ നിയന്ത്രിച്ചു. ബാബുജി ബത്തേരിയുടെ ആങ്കറിംഗ്‌ കാണികളെ ഉത്സാഹഭരിതരാക്കി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top