27 April Saturday

കോവിഡ് പരിശോധന: സ്റ്റിക്ക് മൂക്കില്‍ കുടുങ്ങി സൗദി ബാലന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
 
 
റിയാദ്: കോവിഡ് പരിശോധനക്കായി സ്രവമെടുക്കുന്ന സ്റ്റിക്ക് ഒടിഞ്ഞ് മൂക്കിനുള്ളില്‍കുടുങ്ങി സൗദി ബാലന്‍ മരിച്ചു. റിയാദിന് വടക്കു പടിഞ്ഞാറ ശഖ്‌റാ ജനറാല്‍ ആശുപത്രിയിലാണ് സംഭവം
 
കടുത്ത പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണവൈറസ് സ്ഥിരീകരിക്കാന്‍ പരിശോധന നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവം. 
 
മൂക്കില്‍ ഒടിഞ്ഞ് കുടുങ്ങിയ സ്വാബ് സ്റ്റിക് എടുക്കാനായി ഡോക്ടര്‍ അനസ്‌തേഷ്യ നല്‍കിയിരുന്നു. എന്നാല്‍, ബോധം നഷ്ടപ്പെട്ട് ശ്വസിക്കാനാകാതെ പിറ്റേ ദിവസം കുട്ടി മരിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവായ അബ്ദുല്ല അല്‍ ജൗഫാന്‍ പറഞ്ഞു.
 
ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി പിതാവ് ആരോഗ്യ മന്ത്രാലയത്തിന് പരാതി നല്‍കി. കുട്ടിയെ വിദഗ്ധ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതില്‍ ആംബുലന്‍സ് എത്താന്‍ വൈകിയതായും പരാതിയില്‍ പറഞ്ഞു. 
 
 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top