27 April Saturday

സമീക്ഷ എക്‌സിറ്റർ ബ്രാഞ്ച് ഓൺലൈൻ പഠന വേദി ഉദ്ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

യു കെ സമീക്ഷ, മലയാളം മിഷൻ യുകെ ചാപ്റ്ററുമായി ചേർന്നു നടത്തുന്ന മലയാള പഠന വേദികളുടെ ഭാഗമായി, സമീക്ഷ എക്‌സിറ്റർ ബ്രാഞ്ച് ഓൺലൈൻ പഠനവേദി ഉദ്ഘാടനംചെയ്‌തു. മലയാളം മിഷൻ ഡയറക്‌ടർ പ്രൊഫ. സുജ സൂസൻ ജോർജ് ഉദ്ഘാടന പ്രസംഗം നടത്തി. തുടർന്ന് പ്രവേശനോത്സവവും നടന്നു. സമീക്ഷ എക്‌സിറ്റർ ബ്രാഞ്ച് സെക്രട്ടറി വിനു ചന്ദ്രൻ സ്വാഗതം പറഞ്ഞു.

കുട്ടിയായിരിക്കുമ്പോൾ തൻ്റെ കയ്യിലുള്ള വലിയ പെൻസിൽ ഒടിച്ച് സുഹൃത്തുമായി ഷെയർ ചെയ്യുന്ന ആ മനോഹര സംസ്‌കാരമാണ് ഇന്നും മലയാളിക്ക് ഒന്നിച്ചു നിൽക്കാൻ പ്രചോദനം നൽകുന്നതെന്ന് സുജ ടീച്ചർ അനുസ്‌മരിച്ചു. ലോക മലയാളിയെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകമായ മലയാള ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ സുജ ടീച്ചർ വിശദീകരിച്ചു. മലയാളം മിഷൻ്റെ ആപ്പിൽ എന്തെല്ലാം ഉണ്ട് എന്നും അതുകൊണ്ടുതന്നെ അത് അധ്യാപകരും രക്ഷിതാക്കളും ഡൗൺ ലോഡ് ചെയ്യണമെന്നും ടീച്ചർ അഭ്യർത്ഥിച്ചു.

സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപള്ളി ആശംസ പ്രസംഗം നടത്തി. എക്സിറ്ററിലെ ഓൺലൈൻ പഠന വേദിക്ക് നേതൃത്വം നൽകുന്ന സമീക്ഷ എക്സിറ്റർ ബ്രാഞ്ചിൻ്റെ പ്രസിഡൻ്റ് രാജിഷാജിയെ ദിനേശ് വെള്ളാപ്പള്ളി അനുമോദിച്ചു. തുടർന്ന് മലയാളം മിഷൻ യു കെ ചാപ്റ്റർ സെക്രട്ടറി ഏബ്രഹാം കുര്യൻ കുട്ടികൾക്ക് കുരങ്ങനെയും പൂച്ചയേയും രണ്ടു ചെറിയ കുഞ്ഞുണ്ണി കവിതകളിലൂടെ പരിചയപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top