27 April Saturday

കർഷകർക്ക്‌ സഹായമെത്തിച്ച്‌ സമീക്ഷ യുകെ

വെബ് ഡെസ്‌ക്‌Updated: Friday Mar 12, 2021


ന്യൂഡൽഹി
കർഷകപ്രക്ഷോഭകർക്ക്‌ സഹായവുമായി ബ്രിട്ടനിലെ പ്രവാസികളുടെ പുരോഗമന സാംസ്‌കാരിക കൂട്ടായ്‌മ സമീക്ഷ. ‘അന്നമൂട്ടുന്നവർക്ക്‌ അന്നമേകാൻ സമീക്ഷ’ എന്ന മുദ്രാവാക്യമുയർത്തി സമാഹരിച്ച സഹായം ഷാജഹാൻപുർ സമരകേന്ദ്രത്തിൽ കിസാൻസഭ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി ഡോ. വിജു കൃഷ്‌ണൻ, എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ എന്നിവർക്ക്‌ കൈമാറി.

ധനസഹായവും അരി, ആട്ട, എണ്ണ, പഞ്ചസാര, പരിപ്പ്‌, പയർ എന്നിവയഅടക്കം ഒരു ടണ്ണിൽപരം  ഭക്ഷ്യവസ്‌തുക്കളുമാണെത്തിച്ചത്‌.   കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ അമ്രാറാം, രാജസ്ഥാൻ കിസാൻസഭ സെക്രട്ടറി ചഗൻ ചൗധരി, കർഷകത്തൊഴിലാളി യൂണിയൻ സെക്രട്ടറി പവൻ ദുഗ്ഗൽ എന്നിവർ പങ്കെടുത്തു. കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ജനുവരി 26നു ഓൺലൈൻ റാലിയും നടത്തിയെന്ന്‌ സമീക്ഷ പ്രസിഡന്റ്‌ സ്വപ്‌ന പ്രവീൺ, ദേശീയ സെക്രട്ടറി ദിനേഷ്‌ വെള്ളാപ്പള്ളി എന്നിവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top