26 April Friday

യുഎഇ "ഓർമ്മ' യുടെ സൗജന്യ ചാർട്ടേഡ്‌ വിമാനം നാളെ കണ്ണൂരിലേക്ക്‌; 180 പേർ നാട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020

ദുബായ്‌ > യുഎഇയിലെ സാമൂഹിക കൂട്ടായ്‌മയായ ഓര്‍മ്മയുടെ നേതൃത്വത്തില്‍ നാളെ പുറപ്പെടുന്ന ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്‌തു. ദുബായ് ദേര ട്രാവല്‍സില്‍ നടന്ന ചടങ്ങിലാണ് ടിക്കറ്റുകള്‍ വിതരണം ചെയ്‌ത‌ത്. നാളെ വൈകിട്ട് അഞ്ചരക്കാണ് ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് ഓര്‍മയുടെ നേതൃത്വത്തില്‍
വിമാനം പുറപ്പെടുന്നത്.

നൂറ്റി എണ്‍പത് യാത്രക്കാരെ തീര്‍ത്തും സൗജന്യമായാണ്ഓര്‍മ്മ കൂട്ടായ്‌മ നാട്ടിലേക്ക് എത്തിക്കുന്നത്. ഓര്‍മ രക്ഷാധികാരിയും ലോക കേരളാ സഭാംഗവുമായ എന്‍ കെ കുഞ്ഞഹമ്മദ്, എം പി മുരളി, രാജന്‍  മാഹി, അബ്‌ദുറഹിമാന്‍, സുധീഷ്‌ ദേര ട്രാവല്‍സ്, അബ്ദു‌ല്‍ റഷീദ്, അനീഷ്‌, രാകേഷ്, ശ്രീകല, റിയാസ് കൂത്തുപറമ്പ്, ദിലീപ്, അന്‍വര്‍ ഷാഹി, അഷറഫ്
പ്രദീപ്‌, എന്നിവര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കി.

ഒരു വിദേശ രാജ്യത്ത് നിന്ന് ഒരു കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ആദ്യമായാണ് കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസി മലയാളികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ സൗജന്യമായി  നാട്ടിലേക്ക് എത്തിക്കുന്നത്. കൂടുതല്‍ പ്രവാസി മലയാളികളെ നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഓര്‍മ്മ പ്രവര്‍ത്തകര്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top