26 April Friday

അബുദാബി മലയാളം മിഷൻ സർഗ്ഗോത്സവം ആഗസ്റ്റ് ഒന്ന് മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020


അബുദാബി> മലയാളം മിഷൻ അബുദാബി മേഖലയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 1 മുതൽ 31 വരെ  ഓൺലൈൻ സർഗ്ഗോത്സവം സംഘടിപ്പിക്കുന്നു. കോവിഡ് വ്യാപന പ്രതിരോധങ്ങളുടെ ഭാഗമായാണ് ഓൺലൈനായി സർഗ്ഗോത്സവം സംഘടിപ്പിക്കുന്നത്. കുരുന്നു പ്രതിഭകളുടെ പ്രയാണപഥങ്ങളിലൂടെയുള്ള ഒരു സഞ്ചാരം എന്ന ശീർഷകത്തിൽ ഒരുക്കുന്ന സർഗ്ഗോത്സവം അബുദാബിയിലെ വിദ്യാർത്ഥികളുടെ വേനലവധിക്കാലങ്ങൾ സർഗ്ഗാത്മകമാക്കാനൊരവസരം കൂടിയാണ്.

മലയാളം മിഷൻ അബുദാബി മേഖലയുടെ കീഴിൽ അബുദാബി, ബദാസായിദ്, മുസഫ, മദീന സായിദ്, ഖാലിദിയ, ഇലക്ട്ര, ഹംദാൻ തുടങ്ങിയ സ്ഥലങ്ങളിൽ 32 കേന്ദ്രങ്ങളിലായി 46 അധ്യാപകരുടെ കീഴിൽ ആയിരത്തി ഇരുനൂറിലേറെ വിദ്യാർത്ഥികളാണ് മലയാള ഭാഷ സൗജന്യമായി പഠിച്ചുവരുന്നത്.

മലയാളം മിഷൻ വിദ്യാർത്ഥികൾ അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലൂടെ പോസ്റ്റ് ചെയ്യുന്ന സർഗ്ഗസൃഷ്ടികൾ മലയാളം മിഷന്റെ എഫ്ബി പേജിലൂടെയും ഗ്രൂപ്പിലൂടെയും യൂട്യൂബ് ചാനലിലൂടെയും പൊതുസമൂഹത്തിലെത്തിക്കുന്നു.

ഏകപാത്രനാടകം, മോണോക്‌ട്, നൃത്തം, ഗാനാലാപനം, കവിതാലാപനം, കഥ അവതരണം,  പ്രസംഗം, ചിത്രചന, വാദ്യസംഗീതം, കഥാപ്രസംഗം, പാചകകല തുടങ്ങിയ വിവിധ കലാരൂപങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ  ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം. പോസ്റ്റ് ചെയ്യുന്ന കുട്ടികൾ അബുദാബി മേഖലയ്ക്ക് കീഴിൽ പഠിക്കുന്ന മലയാളം മിഷൻ വിദ്യാർത്ഥികളായിരിക്കണം.സൃഷ്ടിയോടൊപ്പം പേരും ക്ലാസും (സൂര്യകാന്തി, സീനിയർ കണിക്കൊന്ന, ജൂനിയർ കണിക്കൊന്ന) രേഖപ്പെടുത്തണം.

മലയാളം മിഷന്റെ പുതിയ ബാച്ചുകൾക്കുള്ള  പ്രവേശനോത്സവം ആഗസ്റ്റിൽ  ഓൺലൈനിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 7890398 / 050 6112652 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top