26 April Friday

അമേരിക്കയിൽ അക്രമിയുടെ വെടിയേറ്റ് മലയാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


കോഴഞ്ചേരി
പ്രവാസി മലയാളി അമേരിക്കയില്‍ ടെക്സാസിൽ അക്രമിയുടെ വെടിയേറ്റ് മരിച്ചു. ചെറുകോൽ കച്ചേരിപ്പടി കലപ്പമണ്ണിൽപടി ചരുവേൽ സാജൻ മാത്യുവാണ് (55)  കൊല്ലപ്പെട്ടത്. സാജന്റെ ഉടമസ്ഥതയിലെ സൗന്ദര്യവർധക വസ്തുവില്‍പ്പന കേന്ദ്രത്തില്‍ ബുധൻ പകൽ 1.40 നായിരുന്നു സംഭവം. മോഷണ ശ്രമത്തിനിടയിലാകാം അക്രമം എന്നു കരുതുന്നു.  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. 

ചരുവേൽ പരേതരായ മത്തായി -–-മേരി ദമ്പതികളുടെ ഇളയ മകനാണ്. കുവൈത്തിൽ നിന്ന്‌ 2005 ലാണ് അമേരിക്കയിലെത്തിയത്. ഡാളസ് കൗണ്ടിയിലെ മെസ്കിറ്റ്  ഗലോവയിൽ ബ്യൂട്ടി സപ്ലൈസ്റ്റോർ നടത്തിവരികയായിരുന്നു. മാസങ്ങൾക്കു മുമ്പാണ് രണ്ടു സുഹൃത്തുക്കളാമായി ചേർന്ന് ബിഗ് ഡോളർ മാർട്ട് എന്ന സൗന്ദര്യവർധക വസ്തുക്കളുടെ കച്ചവടം ആരംഭിച്ചത്. രണ്ടുമാസം മുമ്പായിരുന്നു മൂത്ത മകളുടെ വിവാഹം. അതിനുശേഷം ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് കടയിൽ എത്തിയിരുന്നത്. രോഗബാധയെ തുടർന്ന് ചികിത്സയിലുള്ള സഹോദരൻ ജോൺ മാത്യുവിനെ കാണാൻ ഡിസംബറിൽ നാട്ടിൽ വരാനിരിക്കയായിരുന്നു. ഭാര്യ മിനി പ്രെസ്ബിറ്റീരിയൻ ആശുപത്രിയില്‍  നഴ്സാണ്. മക്കള്‍: ഫേബാ സാറാ , അലീന ആൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top