27 April Saturday

കോവിഡ്: ഗൾഫിൽ ആറ്‌‌‌ മലയാളികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020

അഞ്ചൽ / മാവേലിക്കര/വടക്കാഞ്ചേരി/ കൊല്ലങ്കോട് /കോഴിക്കോട്‌ /
നീലേശ്വരം
കോവിഡ്‌ ബാധിച്ച്‌ ആറ്‌‌ മലയാളികൾകൂടി ഗൾഫിൽ മരിച്ചു. അഞ്ചൽ ഇടമുളക്കൽ പടിഞ്ഞാറ്റിൻകര ആതിര ഭവനിൽ മധുസൂദനൻ പിള്ള (61) റിയാദിലും മാവേലിക്കര ഭരണിക്കാവ് കട്ടച്ചിറ ക‌ൃഷ്‌ണക‌ൃപയിൽ ക‌ൃഷ്‌ണപിള്ള (60)യും  വടക്കാഞ്ചേരി പാർളിക്കാട് സ്കൂളിന് സമീപം  പരേതനായ കുന്നുശേരി ചന്ദ്രശേഖരന്റെ മകൻ  കെ സി ചനോഷും (33) ദുബായിലും കൊല്ലങ്കോട്  ശ്രീ മൂർത്തി നഗർ ശ്രീജയിൽ വിജയഗോപാലനും (66)  പറമ്പത്ത് കച്ചേരി സ്വദേശി ജുനൈദ് മൻസിൽ ടി സി അബ്ദുൾ അഷ്റഫും (52) കുവൈത്തിലും   മടിക്കൈ അമ്പലത്തുകരയിലെ സി കുഞ്ഞാമു (53) അബുദാബിയിലുമാണ്‌ മരിച്ചത്‌. ഇതോടെ വിദേശത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ച മലയാളികൾ 133. 

മധുസൂദനൻ പിള്ള അഞ്ച്​ വർഷമായി സൗദി സിസിസി കമ്പനിയിൽ ഡ്രൈവിങ് ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു‌. ഭാര്യ: രമാമണി. മകൾ: ആതിര. മരുമകൻ: വിഷ്ണു. പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെയും പത്മാക്ഷിയമ്മയുടെയും മകനാണ്‌.

ക‌ൃഷ്‌ണപിള്ള ദുബായ് ടാർഗറ്റ് എൻജിനിയറിങ് കമ്പനിയിൽ സീനിയർ സേഫ്റ്റി മാനേജരായിരുന്നു‌.  ഹ‌ൃദയാഘാതത്തെത്തുടർന്നാണ്‌ മരണം‌. പരിശോധനയിൽ കോവിഡ് ബാധിച്ചതായി കണ്ടെത്തി. ഭാര്യ: സിന്ധു. മക്കൾ: ശ്രുതി (അസി. പ്രൊഫസർ, എംഎസ്എം കോളേജ്, കായംകുളം), ശ്രീരാഗ്. മരുമകൻ: ഡോ. ക‌ൃഷ്‌ണചന്ദ്രൻ (ആയു:ശ്രീ ആശുപത്രി, വവ്വാക്കാവ്).

ചനോഷ്‌ ദുബായ് അജ്മൻ ആശുപത്രിയിൽ  മരിച്ചതായാണ്‌ ബന്ധുക്കൾക്ക്‌ വിവരം ലഭിച്ചത്‌. അവിവാഹിതനാണ്.  അമ്മ:  ലത. സഹോദരൻ:  രമേഷ്.
വിജയഗോപാലൻ 40 കൊല്ലമായി  കുവൈത്തിലെ മെറ്റൽ ആൻഡ് പൈപ്പ് ഇൻഡസ്ട്രീസിൽ ജോലി ചെയ്യുകയായിരുന്നു.  മക്കൾ: ഡോ. അജയ് വിജയഗോപാലൻ (കുത്തനൂർ പ്രാഥമികാരോഗ്യ കേന്ദ്രം) സഞ്ജയൻ. മരുമക്കള്‍ ​ഗ്രീഷ്മ, അ‍ഞ്ജലി.

അഷ്‌റഫ്‌ 30 വർഷത്തോളമായി കുവൈത്തിലെ നുസ്ഹ ജാം സൂപ്പർമാർക്കറ്റിലെ കാഷ്യറായിരുന്നു.  ബാപ്പ: കുഞ്ഞഹമ്മദ്‌. ഉമ്മ: ആമിന. ഭാര്യ: താഹിറ. മകൻ: ജുനൈദ് (കോയമ്പത്തൂർ എൻജിനിയറിങ് കോളേജ്).

കുഞ്ഞാമു അബുദാബി ബനിയാസിൽ പലചരക്കു കട‌ നടത്തുകയായിരുന്നു. മൃതദേഹം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ബനിയാസ് കബർസ്ഥാനിൽ അടക്കംചെയ്തു. മടിക്കൈ വെള്ളച്ചേരിയിലെ പരേതനായ  മമ്മുഞ്ഞിയുടെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കൾ: ശഹർബാന, ശർമില, ഷഹല (മൂവരും വിദ്യാർഥികൾ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top