26 April Friday

കവി മുരുകൻ കാട്ടാക്കടയ്ക്ക് ഗോൾഡൻ വിസ

കെ എൽ ഗോപിUpdated: Saturday Jan 21, 2023

ദുബായ്>  കവിയും, ഗാനരചയിതാവും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയ്ക്ക് ഗോൾഡൻ വിസ . മലയാള സാഹിത്യത്തിൽ കേരളത്തിൽ നിന്നും ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് മുരുകൻ കാട്ടാക്കട. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ ൻ ഡയറക്ടർ കൂടിയായ മുരുകൻ കാട്ടാക്കട തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശിയാണ്. തിരുവനന്തപുരം എസ് എം വി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രഥമ അധ്യാപകനാണ്. ഇപ്പോൾ ഡെപ്യൂട്ടേഷനിൽ  മലയാളം മിഷൻ ഡയറക്ടറായി ചുമതല നിർവഹിക്കുന്നു.

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഒ. ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മുരുകൻ കാട്ടാക്കട യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും,  മലയാളം മിഷൻ ഷാർജ ചാപ്റ്റർ ചെയർമാനുമായ അഡ്വ. വെെ എ റഹീം, ഹാബിറ്റാറ് സ്കൂൾ മേധാവിയും മലയാളം മിഷൻ അജ്‌മാൻ ചാപ്റ്റർ ചെയർമാനുമായ ഷംസു സമാൻ, മലയാളം  മിഷൻ യുഎഇ കോ ഓർഡിനേറ്റർ കെ എൽ ഗോപി,  ഇസിഎച്ഛ് ഡിജിറ്റൽ ഓപ്പറേഷൻസ് മാനേജർ അബ്ദുൽ റഹ്മാൻ, അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റും, ലോക കേരള സഭ അംഗവുമായ ജാസിം മുഹമ്മദ്, അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് മുബാറക് മുസ്തഫ, ലോക കേരള സഭ അംഗങ്ങളായ സൈമൺ സാമുവൽ, ഇ. കെ. സലാം, എൻ. കെ. കുഞ്ഞഹമ്മദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top