27 April Saturday

മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയക്ക് പുതിയനേതൃത്വം

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022

മെൽബൺ> മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയായുടെ 2022-2024 വർഷത്തേക്കുള്ള  പ്രസിഡന്റാ മദനൻ ചെല്ലപ്പനെ  ഞായറാഴ്ച ഡാം ഡിനോംങ്ങ് യൂണൈറ്റിംഗ് പള്ളി ഹാളിൽ ചേർന്ന വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗം തെരഞ്ഞെടുത്തു.

പ്രസിഡൻ്റ് തമ്പി ചെമ്മനത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി മദനൻ ചെല്ലപ്പൻ അവതരിപ്പിച്ച റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും  അംഗീകരിച്ചു. തുടർന്ന്  പ്രസിഡൻ്റ് തമ്പി ചെമ്മനം തൻ്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണ സമിതിക്ക് വിക്ടോറിയൻ മലയാളികളിൽ നിന്നും നാളിതുവരെ ലഭിച്ച നല്ലസഹകരണങ്ങൾക്ക്  നന്ദി പ്രകാശിപ്പിച്ചു.

നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസത്തിൽ അവശേഷിച്ച, മദനൻ ചെല്ലപ്പൻ്റെ നേതൃത്വത്തിലുള്ള പാനലിലു ള്ളവരെ, യോഗം വാരണാധികാരിയായി തെരഞ്ഞെടുത്ത മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയുടെ മുൻ പിആർഓയും , കമ്മറ്റി മെമ്പറും ആയിരുന്ന, പ്രതീഷ് മാർട്ടിൻ പേരു് വിളിച്ച് സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് യോഗം അവരെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി തെരഞ്ഞെടുത്തതായി അംഗീകരിച്ച് പ്രഖ്യാപിച്ചു.

പ്രസിഡൻ്റ്: മദനൻ ചെല്ലപ്പൻ. വൈ. പ്രസിഡൻ്റ്: തോമസ് വാതപ്പിള്ളി. സെക്രട്ടറി: ലിജോ ജോൺ. ജോ. സെക്രട്ടറി: വിപിൻ റ്റി. തോമസ്
ട്രഷറാർ: ലിൻ്റോ മാളിയേക്കൽ ദേവസ്സി.  കമ്മറ്റിയംഗങ്ങൾ: ജോസ് പ്ലാക്കൽ, അലൻ കെ.അബ്രാഹം, ഷോബി തോമസ്, ബ്രോണി മാത്യൂസ്‌, അതുൽ വിഷ്ണു പ്രതാപു്, അശ്വതി ഉണ്ണികൃഷ്ണൻ.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസ്സിയേഷൻസ് ഇൻവിക്ടോറിയാ (FIAV) പ്രതിനിധികൾ: തമ്പി ചെമ്മനം , ഫിന്നി മാത്യൂ.  സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റ് തമ്പി ചെമ്മനം, മുൻ പ്രസിഡൻ്റ് തോമസ് വാതപ്പിള്ളി, മുൻ മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയ പിആർഓ പ്രതീഷ് മാർട്ടിൻ, മുൻ ജനറൽ സെക്രട്ടറി ഫിന്നി മാത്യൂ എന്നിവർ പുതിയ ഭരണസമിതിക്ക് അനുമോദനങ്ങൾ അർപ്പിച്ച് സംസാരിച്ചു. പുതിയ പ്രസിഡൻ്റ് മദനൻ ചെല്ലപ്പൻ നയപ്രഖ്യാപന പ്രസംഗവും,  സെക്രട്ടറി ലിജോ ജോൺ നന്ദി പ്രകാശനവും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top