27 April Saturday

ഐൻ ചാപ്റ്റർ മലയാളം മിഷൻ ക്രിസ്മസ് പുതുവൽത്സരാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 26, 2022

അൽ ഐൻ> അൽ ഐൻ ചാപ്റ്റർ മലയാളം മിഷൻ  ക്രിസ്മസ് പുതുവൽത്സരാഘോഷം അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. ഇന്ത്യൻ സോഷ്യൽ സെന്റർ ആക്ടിങ് പ്രസിഡന്റ് സുരേഷ് അധ്യക്ഷനായ ചടങ്ങിൽ മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി  റസിയ ഇഫ്ത്തിക്കർ സ്വാഗതം പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി മണികണ്ഠൻ, മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ ഇ കെ സലാം, മലയാളം മിഷൻ  യുഎഇ കോഓർഡിനേറ്റർ കെ എൽ ഗോപി, അൽ ഐൻ ചാപ്റ്റർ ചെയർമാൻ ഡോ. ഷാഹുൽ ഹമീദ്, മറ്റു ചാപ്റ്റർ  ഭാരവാഹികളും ഉപദേശക സമതി അംഗങ്ങളും മലയാളം മിഷൻ അധ്യാപകരും കുട്ടികളും രക്ഷകർത്താകളും ആഘോഷത്തിൽ പങ്കുചേർന്നു.

മലയാള ഭാഷാ പഠനത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഈ നമ്പറിൽ ബന്ധപ്പെട്ടുക. 0526121155, 0567924001
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top