26 April Friday

ക്രാന്തി മെയ്‌ദിന അനുസ്‌മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

ഡബ്ലിന്‍> അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ മെയ്‌ദിന അനുസ്‌മരണം സംഘടിപ്പിച്ചു. ഡബ്ലിനിലെ ഡബ്ല്യൂഎസ്എഎഫ് ഹാളിൽ വച്ച് നടന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിവിധ കൗണ്ടികളായ, വാട്ടര്‍ഫോര്‍ഡ്, കില്‍ക്കെനി, ലിമിറക്, കോര്‍ക്ക്, ലെറ്റർകെനി തുടങ്ങിയ ക്രാന്തി യൂണിറ്റുകളില്‍ നിന്നും, ഡബ്ലിനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി നിരവധി അംഗങ്ങള്‍ പങ്കെടുത്തു.

ചടങ്ങില്‍ Irish Nurses & Midwives Organisation (INMO) യുടെ ജനറൽ സെക്രട്ടറി Phil Ni Sheaghdha, "Why union matters for nursing “ എന്ന വിഷയത്തെ ആസ്‌പദമാക്കിയും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലൻഡിന്റെ പ്രതിനിധി Graham Harrington, " Trade unions in Ireland- opportunities and challenges" എന്നാ പ്രതിപാദ്യവിഷയത്തെക്കുറിച്ചും, അയർലൻഡ് വർക്കേഴ്സ് പാർട്ടിയുടെ യുവനേതാവ് Claire O’ Connor - 'Challenges facing working class during corona period “ എന്നാ ആനുകാലിക പ്രസക്തമായ വിഷയത്തെക്കുറിച്ച്  പ്രസംഗിക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു.

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രതിനിധി വർഗീസ് ജോയിയും, മൈഗ്രേന്റ്‌ നഴ്‌സ്‌സ്‌‌ അയർലൻഡ് പ്രതിനിധി ആഗ്നസ് ഫെബിനയും ആശംസകൾ നേർന്ന് സംസാരിച്ചു. പ്രശസ്‌ത കവി കുരീപ്പുഴ ശ്രീകുമാർ ഓൺലൈനായി പങ്കെടുത്ത് കവിത അവതരിപ്പിച്ചു. ക്രാന്തിയുടെ സെക്രട്ടറി ഷിനിത്ത് എ കെ സ്വാഗതവും പ്രസിഡണ്ട് മനോജ് മാന്നാത്ത് നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം മെൽബ സിജു അവതാരകയും ആയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top