27 April Saturday

കേളി കുടുംബ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020

റിയാദ് > കേളി കലാസാംസ്കാരിക അല്‍ഖര്‍ജ് ഏരിയാ ഹരീഖ്‌ സൂഖ് യൂണിറ്റ് എക്സിക്യൂട്ടിവ് അംഗമായിരിക്കെ മരിച്ച മുത്തുപിള്ള കുമാറിന്റെ (35) കുടുംബത്തിനുള്ള  സഹായം കൈമാറി. കഴിഞ്ഞ മെയിൽ ഹൃദയാഘാതത്തെത്തുടർന്നാണ് കുമാർ മരിച്ചത്‌. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായിരുന്നു. 5 വർഷമായി സൗദിയിലായിരുന്നു.  കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയിൽ നിന്നാണ് മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്.

പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, സിപിഐ എം പാറശ്ശാല ബ്രാഞ്ച് സെക്രട്ടറി ബിജു, കേളിയുടെ പ്രതിനിധികളായ രക്ഷാധികാരിക്കമ്മിറ്റി മുൻ കൺവീനർ ഉണ്ണികൃഷ്‌ണൻ, ബേബി, സിഐടിയു മോട്ടോർ തൊഴിലാളി ജില്ലാ പ്രസിഡന്റ്  തമ്പിക്കുട്ടൻ, വണ്ടിത്തല മധു എന്നിവരുടെ സാന്നിധ്യത്തിൽ പാറശ്ശാല എംഎല്‍എ സി കെ ഹരീന്ദ്രനാണ് സഹായം കൈമാറിയത്.  കുമാറിന്റെ ഭാര്യ വിജില കുടുംബ സഹായം ഏറ്റുവാങ്ങി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top