26 April Friday

കേളിയുടെയും കുടുംബവേദിയുടെയും ജനകീയ ഇഫ്‌താർ സംഘാടക സമിതികൾ രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 13, 2022

കേളിയുടെ ജനകീയ ഇഫ്‌താർ സംഘാടകസമിതി രൂപീകരണ യോഗത്തിൽ ആക്‌ടിംഗ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ സംസാരിക്കുന്നു.

റിയാദ്> കേളി കലാസാംസ്‌കാരിക വേദി നടത്തിവരുന്ന ജനകീയ ഇഫ്‌താറിന്റെ വിജയത്തിനായി വിപുലമായ സംഘടക സമിതി രൂപീകരിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ  ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ  സ്വാഗതമാശംസിച്ചു. ബത്ഹ ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, കേന്ദ്ര സെക്രട്ടേറിയറ്റ് മെമ്പർ ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സെൻ ആൻറണി, ജോഷി പെരിഞ്ഞനം, നസീർ മുള്ളൂർക്കര, ബത്ഹ ഏരിയ രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി എന്നിവർ യോഗത്തിൽ സംസാരിച്ചു.


മുൻ വർഷങ്ങളിലേത് പോലെ കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പതിനൊന്ന് ഏരിയ കമ്മറ്റികളും അതത് മേഖലകളിൽ  തനതായ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുകയും കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്ഹ ഏരിയ കമ്മറ്റി ബത്ഹ കേന്ദ്രീകരിച്ചുമാണ് ഇത്തവണ ഇഫ്താർ സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷവും പന്ത്രണ്ട് ഏരിയ കമ്മറ്റികളും നിർധനരായ  പ്രവാസികൾക്ക്  ഇഫ്താർ കിറ്റുകളായി വിതരണം ചെയ്യുകയായിരുന്നു. സംഘാടക സമിതിയിലേക്ക് ഷമീർ കുന്നുമ്മലിന് കേന്ദ്രകമ്മറ്റി ചുമതലയും, ചെയർമാൻ-അനിൽ അറക്കൽ, കൺവീനർ-രാമകൃഷ്ണൻ, സാമ്പത്തികം-വിനോദ്, വളണ്ടിയർ ക്യാപ്റ്റൻ-ഹുസ്സൈൻ മണക്കാട്, ഗതാഗതം-സുധീഷ് തറോൽ, വിഭവ സമാഹണം-സുനിൽ പോത്തോടി, ഭക്ഷണ കമ്മറ്റി-മോഹൻദാസ്, പബ്ലിസിറ്റി കൺവീനർ-ബിജു തായമ്പത്ത് എന്നിവരെ തെരഞ്ഞെടുത്തു. ചെയർമാൻ അനിൽ അറക്കൽ യോഗത്തിന് നന്ദി പറഞ്ഞു.

ബത്ഹ ക്ളാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന കുടുംബവേദിയുടെ ഇഫ്താർ സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷതയും, സെക്രട്ടറി സീബ കൂവോട് സ്വാഗതവും പറഞ്ഞു. കുടുംബവേദി രക്ഷാധികാരി  കെ.പി.എം.സാദിഖ്, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു. ഏപ്രിൽ 23നു നടക്കുന്ന കുടുംബവേദി ഇഫ്താറിൽ കുടുംബവേദിയിലെ കുടുംബാംഗങ്ങൾക്ക് പുറമെ റിയാദിലെ വനിതാ സംഘടനാ പ്രതിനിധികളേയും പങ്കെടുപ്പിക്കും.

ഫസീല നസീർ-കൺവീനർ, സീന സെബിൻ, ഷൈനി അനിൽ - ജോ കൺവീനർമാർ, ദീപ ജയകുമാർ-ചെയർ പേഴ്‌സൺ,  ഗീത ജയരാജ്, ദീപ വാസുദേവ്- ഡെപ്യുട്ടി ചെയർപേഴ്സൻസ്, സജീന വി എസ്-സാമ്പത്തികാര്യം, വിജില ബിജു-പബ്ലിസിറ്റി കൺവീനർ, ലീന കോടിയത്ത്-വളണ്ടിയർ ക്യാപ്റ്റൻ, സീബ കൂവോട്, പ്രിയ വിനോദ്, ശ്രീഷ സുകേഷ് - സ്വീകരണ കമ്മിറ്റി, സന്ധ്യാരാജ്, അഞ്ജു സുജിത്, വിദ്യ ഗിരീഷ്, അനു സുനിൽ, ജിജിത രജീഷ്, ലക്ഷ്മിപ്രിയ, ഡോ:നജീന, ഷിനി നസീർ എന്നിവർ ഉൾപ്പെട്ട വിപുലമായ ഇഫ്താർ സംഘാടക സമിതിക്ക് യോഗം രൂപം നൽകി. ചടങ്ങിന് സംഘടക സമിതി കൺവീനർ ഫസീല നസീർ നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top