02 May Thursday

കേളി വിദ്യാഭ്യാസ പുരസ്‌കാരം; കണ്ണൂർ ജില്ലയിൽ വിതരണം

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

കണ്ണൂർ > കേളി കലാസാംസ്‌കാരിക വേദിയുടെ 2020-21 അധ്യായന വർഷത്തെ വിദ്യാഭ്യാസ പുരസ്‌കാര വിതരണനത്തിന് കണ്ണൂരിൽ തുടക്കം. നാട്ടിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടി ഉപരിപഠനത്തിന്‌ അർഹത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം നൽകിയത്‌. കേളി വിദ്യാഭ്യാസ പുരസ്‌കാരങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം കഴിഞ്ഞമാസം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി റിയാദിൽ നടത്തിയിരുന്നു.

നാട്ടിലെ കുട്ടികൾക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണം കണ്ണൂർ കണ്ണപുരം പി വി സ്മാരക ഹാളിൽ സിപിഐ എം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗം എൻ ശ്രീധരൻ  ഉദ്‌ഘാടനം ചെയ്‌തു. കേരള പ്രവാസി സംഘം കണ്ണപുരം വില്ലജ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ അധ്യക്ഷനായി. കുട്ടികൾക്കുള്ള മൊമെന്റോ എൻ ശ്രീധരനും ക്യാഷ് അവാർഡുകൾ സിപിഐ എം കണ്ണപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ വി ശ്രീധരനും വിതരണം ചെയ്‌തു.

കേളി രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ, കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം കെ സുകുമാരൻ, കേരള പ്രവാസി സംഘം കണ്ണപുരം വില്ലജ്സെക്രട്ടറി  യു വി സുഗുണൻ, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി കേന്ദ്ര കമ്മിറ്റി അംഗം പ്രകാശൻ മൊറാഴ എന്നിവർ സംസാരിച്ചു. കാർത്തിക് സുരേഷ്, കൃഷ്‌ണേന്ദു രാജീവൻ,  നേഹ സുരേഷ്, ഗോപിക സതീശൻ, മഞ്ജിമ രാജീവൻ, ഉജ്വൽ രഘുനാഥ്, തീർത്ഥ രഘുനാഥ്, വൈശാഖ് ബാബുരാജ്, അദിത്ത് സജീവൻ എന്നീ കുട്ടികൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top