26 April Friday

കല കുവൈറ്റ് "ഗസൽ നിലാവ്' സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 7, 2022

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ് ജലീബ് എ, ജലീബ് ബി യൂണിറ്റുകൾ സംയുക്തമായി "ഗസൽ നിലാവ്' പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ കലാസെന്ററിൽ വെച്ച് നടന്ന പരിപാടി ജനറൽ സെക്രട്ടറി ജെ സജി ഉദ്ഘാടനം ചെയ്‌തു.

ജലീബ് എ യൂണിറ്റ്  കൺവീനർ വിനീത് വിജയൻ അധ്യക്ഷനായി. ആക്‌ടിങ് പ്രസിഡന്റ് ഷൈമേഷ്, ട്രഷറർ അജ്‌നാസ് മുഹമ്മദ്, മേഖലാ സെക്രട്ടറി ഹരിരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജലീബ് ബി യൂണിറ്റ് കൺവീനർ സുരേഷ് ചാലിൽ സ്വാഗതവും, സംഘാടക സമിതി ചെയർമാൻ നിഖിൽ പി ജി നന്ദിയും പറഞ്ഞു.

ബിജു തിക്കോടിയും റാഫി കല്ലായിയും അവതരിപ്പിച്ച ഗസൽ നിലാവ്, ഗസൽ ഗാനങ്ങളുടെ മനോഹാരിത കൊണ്ടും ഓർക്കസ്ട്ര ടീമിൻറെ മികച്ച പിന്തുണ കൊണ്ടും നല്ല നിലവാരം പുലർത്തി. ഗായകർക്കും ഓർക്കസ്ട്ര ടീമിനുള്ള കലയുടെ സ്നേഹോപഹാരങ്ങൾ അബ്ബാസിയ മേഖലാ പ്രസിഡന്റ്‌ തോമസ് വർഗീസും മറ്റ് ഭാരവാഹികളും ചേർന്ന്  കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top