09 May Thursday

കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള ‘അതിജീവനം’

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റിന്റെ 43 മത് മെഗാ സാംസ്‌കാരിക മേള ‘അതിജീവനം’ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. അധിവസിക്കുന്ന ദേശത്ത് കേരളത്തിന്റെ സാംസ്‌‌കാരിക പൈതൃകം പരിചയപ്പെടുത്താൻ ഇത്തരം മേളകൾക്ക്‌ കഴിയട്ടെയെന്ന്‌ മന്ത്രി ആശംസിച്ചു.

കല കുവൈറ്റ്‌ പ്രസിഡന്റ്‌ ജ്യോതിഷ് ചെറിയാൻ അധ്യക്ഷനായി. കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ്, പ്രശസ്‌ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷണൻ, കല കുവൈറ്റ് ജനറൽ സെക്രട്ടറി സി കെ നൗഷാദ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടർ എൻ അജിത്ത് കുമാർ, വനിതാവേദി കുവൈറ്റ് ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി കുവൈറ്റ് പ്രസിഡന്റ്‌ അനന്തിക ദിലീപ്, കല കുവൈറ്റ് ജോയിന്റ്‌ സെക്രട്ടറി ആസഫ് അലി, ജനറൽ കൺവീനർ സജി തോമസ് മാത്യു എന്നിവർ സംസാരിച്ചു.

കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ് സന്നിഹിതനായിരുന്നു. തുടർന്നു നടന്ന സംഗീത വിരുന്നിന് പിന്നണി ഗായകരായ മൃദുല വാര്യർ, കെ കെ നിഷാദ്, സംഗീത്, ഷബീർ അലി, കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യർ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top